Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുൻ സൈനികന്റെ...

മുൻ സൈനികന്റെ ചായക്കൂട്ടിൽ സ്ത്രീശാക്തീകരണത്തിന്റെ സൗന്ദര്യം

text_fields
bookmark_border
കോഴിക്കോട്: വെയിലും മഴയും മഞ്ഞും മറന്ന് രാജ്യത്തിന്റെ അതിർത്തികളിൽ കാവൽ നിന്ന സൈനികൻ ചിത്രകാര​ന്റെ വേഷമിട്ടപ്പോൾ ചായക്കൂട്ടുകളിൽ​ തെളിഞ്ഞത് സ്ത്രീ സമൂഹത്തിന്റെ ദുരന്തങ്ങളോടുള്ള അനുഭാവം. കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ച റിട്ട. ക്യാപ്റ്റൻ പി.കെ. ജയവർധനന്റെ ചിത്രപ്രദർശനത്തിലാണ് പെൺനോവുക​ളോട് ഐക്യം പ്രഖ്യാപിച്ചത്. വിശ്വാസത്തിന്റെ പേരിൽ സ്ത്രീ സമൂഹത്തിനു മുന്നിൽ വിലക്കേർപ്പെടുത്തുന്ന പുരു​ഷ ലോകത്തിന്റെ വിവേചനങ്ങൾ ജയവർധനൻ ചിത്രങ്ങളിലൂ​ടെ തുറന്നുകാട്ടുന്നു. സ്ത്രീ ശാക്തീകരണത്തിന് പിന്തുണയേകുന്ന നിരവധി ചിത്രങ്ങളുണ്ട് ​പ്രദർശനത്തിൽ. 32 വർഷം സൈനികവൃത്തി നിർവഹിച്ച ജയവർധനൻ രണ്ട് പ്രധാന യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിന്റെ കെടുതികളും മനുഷ്യരുടെ യാതനകളും സമാധാനത്തി​ന്റെ സൗന്ദര്യവും ക്യാപ്റ്റൻ ചിത്രങ്ങളിലൂടെ വർണിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story