Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:36 AM IST Updated On
date_range 19 May 2022 5:36 AM ISTനേതൃത്വപരിശീലന സംഗമം
text_fieldsbookmark_border
കോഴിക്കോട്: വർഗീയ ഫാഷിസ്റ്റ് മുന്നേറ്റത്തെ ചെറുത്തുതോല്പിക്കാൻ സോഷ്യലിസ്റ്റുകൾ യോജിച്ചുപ്രവർത്തിക്കണമെന്ന് സമതാ വിചാരകേന്ദ്രം സംഘടിപ്പിച്ച ആവശ്യപ്പെട്ടു. ജൂൺ അവസാനവാരം മധുലിമായെ അനുസ്മരണം കോഴിക്കോട്ട് നടത്തും. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് സി. ഹരി അധ്യക്ഷത വഹിച്ചു. അഡ്വ. എം.കെ. പ്രേമംനാഥ് മുഖ്യപ്രഭാഷണം നടത്തി. ജനതാദൾ (എസ്)നേതാവ് ജുനൈദ് കൈപ്പാനി യോഗം ഉദ്ഘാടനം ചെയ്തു. കൊച്ചി മുൻ മേയർ കെ.ജെ. സോഹൻ, യു.എ. കാദർ, സി.കെ. ദാമോദരൻ നായർ, എം. അബ്ദുറഹ്മാൻ എന്നിവരെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, ഉണ്ണി മൊടക്കല്ലൂർ, പി. പ്രദീപ്കുമാർ, പി.ജെ. ജോസി, കുമാർ കല്ലായി, ഡോ. ഗോകുൽദേവ്, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story