Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:46 AM IST Updated On
date_range 19 May 2022 5:46 AM ISTകാലിക്കട്ടല്ലിത് വെള്ളക്കെട്ട്
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒരു മഴയിൽ പാതകളിൽ പ്രളയം. ബുധനാഴ്ച പുലർച്ചെ പെയ്ത മഴ നഗരത്തിലെ പ്രധാന റോഡുകളെ വെള്ളത്തിനടിയിലാക്കി. വൈകീട്ടായിട്ടും വെള്ളം പലയിടങ്ങളിലും ഒഴിഞ്ഞുപോയില്ല. മിഠായിത്തെരുവ് ജങ്ഷനിൽ പോലും വെള്ളക്കെട്ട്. മാവൂർ റോഡിൽ അമൃത് പദ്ധതി പ്രകാരം ഓടകൾ നവീകരിക്കുകയും പാത പുതുക്കുകയും ചെയ്തെങ്കിലും വെള്ളം പഴയ പടി പൊങ്ങി. പരിസരത്തെ കടകളിലേക്ക് വരെ കയറുന്ന അവസ്ഥ.കെ.എസ്.ആർ.ടി.സി ടെർമിനൽ മുതൽ നന്തിലത്ത് ജങ്ഷൻ വരെ വെള്ളം കെട്ടിക്കിടന്നതിനാൽ വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടി. ഇരുചക്രവാഹനയാത്ര തീർത്തും ദുഷ്കരമായി. മാവൂർ റോഡിൽ നിന്ന് യു.കെ. ശങ്കുണ്ണിറോഡിലേക്ക് വെള്ളം കയറി. പരിസരത്തെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും മാവൂർ റോഡിലെ വെള്ളം ഒഴുകിയെത്തി. സ്റ്റേഡിയം- രാജാജി റോഡ് ജങ്ഷനിൽ തടാകം രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ശ്രീകണ്ഠേശ്വരക്ഷേത്രം ഒറ്റപ്പെട്ടു. അമ്പലത്തിന്‍റെ പരിസര റോഡുകളിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞും വെള്ളമിറങ്ങിയില്ല. ജാഫർ ഖാൻ കോളനിയിലും പാതകൾ വെള്ളത്തിനടിയിലായി. അതേ സമയം നവീകരണം നടക്കാത്ത പഴയ റോഡുകളിൽ വെള്ളക്കെട്ടുണ്ടായില്ല. നിർമാണത്തിലെ തകരാറാണ് ഇത് വ്യക്തമാക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. മാവൂർ റോഡിൽ മഴ പെയ്യുമ്പോഴേക്കും നിറയുന്നത് ഓടയിലെ വെള്ളമാണ്. എലിപ്പനി ഭീഷണിയുള്ള കാലത്ത് ഈ മലിനജലം ജീവന് തന്നെ ആപത്ത് വരുത്തും. വെള്ളക്കെട്ടിൽ മീൻ തേടി ചിലർ കോഴിക്കോട്: വെള്ളം പൊങ്ങിയതോടെ റോഡിൽ മീനൊഴുകി. വലിയ മുഷു, ചേറുമീൻ, തിലാപ്പിയ തുടങ്ങിയ മീനുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് പലരും വെള്ളത്തിലിറങ്ങിയത്. ചിലർക്ക് വലിയ മുഷു കിട്ടി. മലിനജലക്കെട്ടിലിറങ്ങിയായിരുന്നു മീൻപിടിത്തം. vj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story