Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാല ജാഗ്രത:...

മഴക്കാല ജാഗ്രത: ബസുകളിൽ സുരക്ഷ പരിശോധന

text_fields
bookmark_border
കോഴിക്കോട്​: മോട്ടോർ വാഹനവകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ മഴക്കാല ജാഗ്രതയുടെ ഭാഗമായി പ്രത്യേക വാഹന പരിശോധന നടത്തി. സ്​റ്റേജ്​ ക്യാരേജ്​ ബസുകളാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. ടയറിന്‍റെ തേയ്മാനം, വൈപ്പറുകൾ ലൈറ്റുകൾ, വിൻഡോ ഷട്ടറുകൾ, ചോർച്ച എന്നിവയാണ്​ പരിശോധിച്ചത്​. ചട്ടലംഘനത്തിന്​ 70 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു.1,49,000 രൂപ പിഴ ഈടാക്കി. മൂന്നു ബസുകളുടെ സർവിസ്​ നിർത്തിവെക്കാൻ നിർദേശം നൽകി. കോഴിക്കോട്​, ബാലുശ്ശേരി, ഉള്ള്യേരി, കൊടുവള്ളി, താമര​ശ്ശേരി, വടകര, പേരാമ്പ്ര, കൊയിലാണ്ടി ബസ്​ സ്റ്റാൻഡുകളിൽ എട്ട്​ സ്ക്വാഡുകൾ പരിശോധനക്ക്​ നേതൃത്വം നൽകി. എൻഫോഴ്​സ്​മെന്‍റ്​ ആർ.ടി.ഒ ഷൈനി മാത്യുവിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എം.വി.ഐമാരായ മോട്ടോർ വെഹിക്കിൾ ഇൻസ്​പെക്ടർമാരായ സുധീഷ്​, പി.എം. അഷ്​റഫ്​, ​എം.കെ. സുനിൽ എന്നിവർ പ​ങ്കെടുത്തു. vj
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story