Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:05 AM GMT Updated On
date_range 23 May 2022 12:05 AM GMTഗവേഷണത്തിൽനിന്ന് ഉൽപന്ന വികസനത്തിലേക്ക്; എൻ.ഐ.ടി.സി ശിൽപശാല നടത്തി
text_fieldsbookmark_border
ചാത്തമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻ.ഐ.ടി കാലിക്കറ്റിലെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ 'പ്രോട്ടോടൈപ്/പ്രോസസ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് - പ്രോട്ടോടൈപിങ്' എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. അക്കാദമിക ഗവേഷണപ്രവർത്തനങ്ങളുടെ ഫലം സമൂഹത്തിന്റെ പ്രയോജനത്തിനായി ഉൽപന്ന വികസനത്തിലേക്ക് വിവർത്തനം ചെയ്യുക എന്നതായിരുന്നു ഈ ശിൽപശാലയുടെ ലക്ഷ്യം. തിരുവനന്തപുരം സി-ഡാക്കിലെ ശാസ്ത്രജ്ഞൻമാരായ എബി ജോസഫ്, ശരവണകുമാർ, മെഡ്ജിയോർ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ദിനോജ് ജോസഫ്, എൻ.ഐ.ടി.സി ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. പ്രീതി മണ്ണിലേടം, എൻ.ഐ.ടി.സി മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. കെ. ദീപക് ലോറൻസ് എന്നിവർ പ്രഭാഷണം നടത്തി. ഈ ചർച്ചകൾക്ക് പുറമെ, പ്രോട്ടോടൈപ് നിർമാണത്തെക്കുറിച്ചുള്ള ഒരു ഹാൻഡ്സ്-ഓൺ സെഷനും നടത്തി. ഐ.ഐ.സി-എൻ.ഐ.ടി.സി പ്രസിഡന്റ് ഡോ. എസ്. കുമാരവേലാണ് പരിപാടി ഏകോപിപ്പിച്ചത്. ജില്ലയിലെ വിവിധ സ്ഥാപനങ്ങളായ ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്, കെ.എം.സി.ടി എൻജിനീയറിങ് കോളജ്, കെ.എം.സി.ടി ഡെന്റൽ കോളജ്, വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, എ.ഡബ്ല്യൂ.എച്ച് എൻജിനീയറിങ് കോളജ്, എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയിലെ അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story