Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:09 AM GMT Updated On
date_range 24 May 2022 12:09 AM GMTചരക്ക് കയറ്റിയ ഉരുക്കൾ ലക്ഷദ്വീപിലേക്ക്
text_fieldsbookmark_border
ബേപ്പൂർ: ബേപ്പൂർ തുറമുഖത്തുനിന്ന് ചരക്കുകൾ കയറ്റിയ 10 ഉരുക്കൾ കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന്, ലക്ഷദ്വീപിലേക്ക് തിങ്കളാഴ്ച പുലർച്ചെ പുറപ്പെട്ടു. കാലാവസ്ഥ പ്രതികൂലമായതിനാൽ, മൂന്നാഴ്ചയിലധികമായി ചരക്കുകൾ കയറ്റിയ 10 ഉരുക്കൾ തുറമുഖത്തുതന്നെ കെട്ടിക്കിടക്കുകയായിരുന്നു. അമേനി, ആന്ത്രോത്ത്, കവരത്തി, കടമത്ത്, കൽപേനി തുടങ്ങിയ ദ്വീപുകളിലേക്കുള്ളതാണ് ചരക്കുകൾ. ഓരോ ഉരുവിലും 250-300 ടൺ ചരക്കുകൾ പ്രകാരം മൂവായിരത്തോളം ടൺ ചരക്കുകളുമായാണ് ഉരുക്കൾ പുറപ്പെട്ടത്. നിറയെ ചരക്കുകൾ കയറ്റിയ ഉരുക്കൾ, തുറമുഖത്ത് അനിശ്ചിതമായി ദിവസങ്ങളോളം നങ്കൂരമിട്ടു കിടന്നപ്പോൾ, ഉരുവിന് സംഭവിച്ചേക്കാവുന്ന അപകടഭീഷണിയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഉടമകളും ജീവനക്കാരും. വിവിധ നിത്യോപയോഗ സാധനങ്ങളും സിമൻറ്, കമ്പി, ഹോളോബ്രിക്സ്, ടൈൽസ് തുടങ്ങിയ നിർമാണസാമഗ്രികളും ഫർണിച്ചർ, ഹാർഡ്‌വെയർ ഉൽപന്നങ്ങൾ, ഇലക്ട്രിക് ജോലികൾക്ക് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് ഉരുവിലുണ്ടായിരുന്നത്. അതേസമയം, മേയ് 15 മുതൽ ബേപ്പൂർ തുറമുഖത്തുനിന്ന് ചരക്കുനീക്കം നടത്തുന്ന ഉരുക്കൾക്ക് കടൽ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മർക്കന്റയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15വരെ ചെറുകിട തുറമുഖങ്ങളിൽ, വലിയ ജലയാനങ്ങൾക്ക് യാത്രാ നിരോധനമാണ്. ഇക്കാലയളവിൽ ലക്ഷദ്വീപിലേക്ക് യന്ത്രവത്കൃത ഉരുക്കളിൽ ചരക്കുനീക്കമുണ്ടാകില്ല. നിലവിലെ പ്രത്യേക സാഹചര്യത്തിൽ, തുറമുഖ വകുപ്പിൽനിന്നുള്ള പ്രത്യേക അനുമതി വാങ്ങിയാണ് ചരക്കുകളുമായി തുറമുഖത്ത് കുടുങ്ങിക്കിടന്ന ഉരുക്കൾ ദ്വീപിലേക്ക് പുറപ്പെട്ടത്. വിവിധ ദ്വീപുകളിൽ ചരക്ക് ഇറക്കിയശേഷം ഉരുവുമായി തൊഴിലാളികൾ സ്വദേശമായ തമിഴ്നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story