Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 12:10 AM GMT Updated On
date_range 24 May 2022 12:10 AM GMTബസ് സ്റ്റാൻഡിലെ കൈവരികൾ തകർന്നു
text_fieldsbookmark_border
കുറ്റ്യാടി: പഞ്ചായത്ത് അധീനതയിലുള്ള പുതിയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച കൈവരികൾ തകരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി സ്റ്റാൻഡിനു ചുറ്റുമുള്ള നടപ്പാതകളിൽ പൈപ്പുകളാൽ സ്ഥാപിച്ച കൈവരികളാണ് ബസുകൾ ഇടിച്ചു തകർക്കുന്നത്. പടിഞ്ഞാറു വശത്തുള്ള കൈവരികളെല്ലാം ഒടിയുകയോ ചായുകയോ ചെയ്തിട്ടുണ്ട്. ചിലത് രണ്ടു വർഷത്തോളമായി തകർന്നുകിടപ്പാണ്. ഇവ സ്ഥാപിച്ചത് ഇരുമ്പുപൈപ്പുകൾകൊണ്ടായതിനാലാണ് ചെറിയ തട്ടലുണ്ടാവുമ്പോഴേക്കും ഒടിയുന്നത് എന്നാണ് പറയുന്നത്. എന്നാൽ, ഇപ്പോൾ റോഡിലെ നടപ്പാതകളിലും മറ്റും കൈവരി സ്ഥാപിക്കുന്നത് ഇരുമ്പുപൈപ്പുകൾക്കു പകരം റെയിൽപാളങ്ങളുടെ മാതൃകയിലുള്ള ഇരുമ്പു തൂണുകളാണ്. ഇവ എളുപ്പം ഒടിയില്ല. Photo: കുറ്റ്യാടി ബസ് സ്റ്റാൻഡിൽ തകർന്ന ഇരുമ്പുവേലികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story