Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 12:05 AM GMT Updated On
date_range 25 May 2022 12:05 AM GMTവൈറോളജി ലാബിലെ അഴിമതി കേന്ദ്ര ഏജൻസി അന്വേഷിക്കണം -ആർ.എം.പി
text_fieldsbookmark_border
കോഴിക്കോട്: വൈറോളജി ലാബിൽ ഉപകരണങ്ങൾ വാങ്ങിയതടക്കം ആരോഗ്യവകുപ്പിലെ അഴിമതി കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആർ.എം.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലേക്ക് ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുകൾ കണ്ടെത്തുകയും അക്കൗണ്ടന്റ് ജനറൽ എതിർപ്പറിയിക്കുകയും വിജിലൻസ് പരിശോധനയിൽ തുടർനടപടിക്ക് ശിപാർശ ചെയ്യുകയുമുണ്ടായി. എന്നിട്ടും തുടർനടപടികൾക്ക് മുതിരാതെ സർക്കാറും ആരോഗ്യവകുപ്പും ഒളിച്ചുകളിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിന്റെ വൈറോളജി ലാബിലേക്ക് കോടികൾ മുടക്കി വാങ്ങിയ യന്ത്രങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഈ യന്ത്രങ്ങളുടെ വാറന്റി കാലാവധി കഴിയാനായി. വാർഷിക അറ്റകുറ്റപ്പണികൾക്ക് ലക്ഷങ്ങൾ വേണം. ഇതേക്കുറിച്ച് മെഡിക്കൽ കോളജ് അധികൃതരും മന്ത്രിയും മറുപടി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യവകുപ്പിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പരിശോധന കിറ്റുകൾ വാങ്ങിയതിലടക്കം വൻതോതിൽ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയാറാവാത്ത സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.എസ്. ഹരിഹരൻ, അഡ്വ. പി. കുമാരൻ കുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story