Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റ്യാടി...

കുറ്റ്യാടി സ്രാമ്പി-തട്ടാർകണ്ടിക്കടവ്​ റോഡ്​ നന്നാക്കണം - ഓംബുഡ്​സ്മാൻ

text_fields
bookmark_border
കുറ്റ്യാടി: വാഹനയാത്ര ക്ലേശകരമായിത്തീർന്ന അഞ്ചാം വാർഡിലെ കുറ്റ്യാടി-സ്രാമ്പി-തട്ടാർകണ്ടിക്കടവ്​ റോഡ്​ ആറ് ​മാസം കൊണ്ട്​ നന്നാക്കണമെന്ന്​ ഓംബുഡ്​സ്മാൻ. നേരത്തെ നടത്തിയ നിർമാണത്തിൽ ക്രമക്കേട്​ ആരോപിച്ച്​ മൂന്ന്​ സ്വകാര്യ വ്യക്​തികൾ നൽകിയ പരാതിയിൻമേൽ നടത്തിയ ഓൺലൈൻ സിറ്റിങ്ങിലാണ്​ ഓംബുഡ്സ്​മാന്റെ വിധി. 2015-16 വർഷത്തെ പഞ്ചായത്ത്​ ഫണ്ടും അന്നത്തെ എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച്​ നന്നാക്കിയ റോഡ്​ മാസങ്ങൾക്കകം തകർന്നു എന്നായിരുന്നു പരാതി. നേരത്തെ വിജിലൻസിന്​ നൽകിയ ഇതേ പരാതിപ്രകാരം റോഡ് ​പണി നടത്തിയ ആൾ 81,448 രൂപ തിരിച്ചടക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ, പണിയിലെ അപാകത കാരണമല്ലെന്നും കാലവർഷക്കെടുതിയും പുഴയോട്​ ചേർന്നുനിൽക്കുന്ന പ്രദേശമായതിനാലുമാണ്​ റോഡ്​ തകർന്നതെന്നും പണം തിരിച്ചടക്കാൻ നിർവാഹമില്ലെന്നും ഇയാൾ പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇത്​ പരിഗണിച്ച്​ പഞ്ചായത്ത്​ സർക്കാറിന്​ എഴുതുകയും പണം തിരിച്ചടക്കേണ്ടതില്ലെന്നും ഉത്തരവുണ്ടായിരുന്നു. തുടർന്നാണ്​ പരാതിക്കാർ ഓംബുഡ്​സ്മാനെ സമീപിച്ചത്​. ആറ്​ കൊല്ലമായി അറ്റകുറ്റപ്പണികൾ നടത്താത്ത റോഡ്​ നിറയെ വാരിക്കുഴികളാണ്​. കുറ്റ്യാടി ടൗണിനെ മരുതോങ്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തട്ടാർകണ്ടിക്കടവ്​ പാലം ഈ റൂട്ടിലായതിനാൽ ഗതാഗതം വർധിച്ച റോഡാണിത്​. വിജിലൻസ്​ കേസുള്ളതിനാൽ ഈ റോഡിന്​ ഫണ്ട്​ വകയിരുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഏതെങ്കിലും ഫണ്ട്​ വകയിരുത്തി നന്നാക്കാനാണ്​ ഓംബുഡ്​സ്മാൻ നിർദേശിച്ചതെന്ന്​ പഞ്ചായത്ത്​ സെക്രട്ടറി പറഞ്ഞു. പോേട്ടാ തകർന്ന്​ കുണ്ടുംകുഴിയുമായ കുറ്റ്യാടി സ്രാമ്പി-തട്ടാർകണ്ടിക്കടവ്​ റോഡ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story