Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമപ്രവർത്തകയുടെ...

മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: ഭർത്താവിന്റെ കാർ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
ശ്രീകണ്ഠപുരം: മലയാളി മാധ്യമപ്രവര്‍ത്തക ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയും റോയ്ട്ടേഴ്‌സ് സബ് എഡിറ്ററുമായിരുന്ന എന്‍. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിൽപോയ ഭർത്താവ് ശ്രീകണ്ഠപുരം ചുഴലിയിലെ അനീഷ് കോയാടന്റെ കാറാണ് ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ചുഴലിയിലെ വീട്ടിലെത്തിയാണ് കാർ കൊണ്ടുപോയത്. കഴിഞ്ഞാഴ്ച ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ തേടിയെത്തിയ അന്വേഷണ സംഘം അനീഷിനെ ഹാജരാക്കണമെന്ന് കുടുംബത്തോട് നിർദേശിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാകാത്തതിനാലാണ് കാർ കസ്റ്റഡിയിലെടുത്തത്. മാർച്ച് 20നാണ് ശ്രുതിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story