Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:21 AM GMT Updated On
date_range 4 Jun 2022 12:21 AM GMTഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിക്ക് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയം
text_fieldsbookmark_border
ന്യൂഡൽഹി: ചമ്പാവത് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയം. പോൾ ചെയ്ത വോട്ടിന്റെ 92.94 ശതമാനവും ധാമിക്ക് ലഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ 70ൽ 47 സീറ്റും നേടി ബി.ജെ.പി അധികാരം നിലനിർത്തിയിരുന്നു. എന്നാൽ, ഘട്ടിമ മണ്ഡലത്തിൽനിന്ന് മത്സരിച്ച ധാമി തോറ്റെങ്കിലും മുഖ്യമന്ത്രിയായി തുടരാൻ ബി.ജെ.പി തീരുമാനിച്ചു. കോൺഗ്രസിന്റെ ഭുവൻചന്ദ്ര കാപിരിയോടാണ് ധാമി തോറ്റത്. ധാമിക്ക് മുഖ്യമന്ത്രി പദവിയിൽ തുടരാൻ ചമ്പാവത് മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി എം.എൽ.എ കൈലാഷ് ചന്ദ്ര രാജിവെച്ച് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ധാമിയുടെ പ്രചാരണത്തിനായി എത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ധാമിക്ക് 58,258 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർസ്ഥാനാർഥി കോൺഗ്രസിലെ നിർമല ഗഹ്തോറിക്ക് ലഭിച്ചത് 3,233 വോട്ടുകൾ മാത്രം. ഒഡിഷയിലെ ബ്രജ്രാജ്നഗറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദളിലെ അലക മൊഹന്തി വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ കിഷോർ പട്ടേൽ രണ്ടാമതെത്തിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി രാധാറാണി പാണ്ഡ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story