Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 11:58 PM GMT Updated On
date_range 4 Jun 2022 11:58 PM GMTനിലമ്പൂർ-നഞ്ചൻകോട് പാത വേണം; ധർണയിൽ പ്രതിഷേധമിരമ്പി
text_fieldsbookmark_border
കോഴിക്കോട്: നിലമ്പൂർ-നഞ്ചൻകോട് ലിങ്ക് റെയിൽപാത യാഥാർഥ്യമാകുന്നത് അട്ടിമറിക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധമിരമ്പി. നീലഗിരി- വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കിഡ്സൺ കോർണറിൽ ധർണ നടത്തിയത്. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ- നഞ്ചൻകോട് പാതക്ക് കേന്ദ്രാനുമതിയുണ്ടായിട്ടും പിണറായി സർക്കാർ തലശ്ശേരി-മൈസൂരു പാതക്കായി താൽപര്യം പ്രകടിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് എം.കെ. രാഘവൻ പറഞ്ഞു. നഞ്ചൻകോട് പാതക്കായി സംസ്ഥാനത്തെ മുഴുവൻ എം.പിമാരും അടുത്ത പാർലമെന്‍റ് സമ്മേളനകാലത്ത് പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും കണ്ട് സമ്മർദം ചെലുത്തണം. കക്ഷിരാഷ്ട്രീയമില്ലാതെ മുന്നോട്ടുപോകണം. സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ ഏറ്റവും അത്യാവശ്യമായ റെയിൽപാതയാണിത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതാക്കളും നഞ്ചൻകോട് പാതക്കുവേണ്ടി സമ്മർദം ചെലുത്തണം. ഫറോക്കിൽനിന്ന് അങ്ങാടിപ്പുറത്തേക്കുള്ള പാതയുടെ നീക്കങ്ങളും ശക്തമാക്കണമെന്നും എം.കെ. രാഘവൻ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തി, പൊതുസമൂഹത്തിൽ ചർച്ച ചെയ്ത് ഈ പദ്ധതി നടപ്പാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു. ഏറ്റവും കുറവ് പരിസ്ഥിതി ആഘാതമുള്ള റൂട്ടാണിത്. കേന്ദ്രം അംഗീകരിച്ച പദ്ധതി വഴിയിലുപേക്ഷിക്കുകയാണ്. വിശദ പദ്ധതിരേഖ തയാറാക്കേണ്ടെന്ന് സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനോട് ആവശ്യപ്പെട്ടത് സ്വാർഥതാൽപര്യം കാരണമാണെന്നും നീലകണ്ഠൻ കൂട്ടിച്ചേർത്തു. തലശ്ശേരി-മൈസൂരു പാതയുടെ സർവേക്കുമാത്രം 18 കോടി രൂപയാണ് ചെലവാക്കിയതെന്ന് സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. ബ്രിട്ടീഷുകാർ ഉപക്ഷേിച്ചതാണ് ഈ പദ്ധതി. തലശ്ശേരി-മൈസൂരു പാത യാഥാർഥ്യമാകില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരനും വ്യക്തമാക്കിയതാണ്. കർണാടക പരിസ്ഥിതി അനുമതി നൽകില്ലെന്നായിരുന്നു അന്ന് മന്ത്രിയായിരുന്ന ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഡി.പി.ആർ തയാറാക്കി നൽകാനാണ് കർണാടക ആവശ്യപ്പെട്ടതെന്നും എം.എൽ.എ പറഞ്ഞു. സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. vj1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story