Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെര്‍ളയില്‍...

പെര്‍ളയില്‍ നവദമ്പതികള്‍ വീട്ടിനകത്ത് മരിച്ചനിലയില്‍

text_fields
bookmark_border
ബദിയടുക്ക: ദമ്പതികളെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഷെട്ടിവയല്‍ ചെര്‍പ്പമലയിലെ ബാബുവിന്റെയും സുന്ദരിയുടെയും മകന്‍ വസന്തന്‍ (24), ഭാര്യ സ്വര്‍ഗ കജംപാടിയിലെ ബാലകൃഷ്ണയുടെയും പത്മാവതിയുടെയും മകള്‍ ശരണ്യ (20) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷെട്ടിവയലിലെ വീട്ടില്‍ ദമ്പതികള്‍ സ്ഥിരമായി താമസിക്കാറുണ്ടായിരുന്നില്ല. കജംപാടിയിലുള്ള ശരണ്യയുടെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും ഷെട്ടിവയലിലെ വീട്ടിലേക്ക് വന്നത്. രാത്രിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ശനിയാഴ്ച രാവിലെയാണ് രണ്ടു പേരെയും അടുത്തടുത്തായി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അതേസമയം, വസന്തന്റെ കൈകള്‍ പിറകുവശത്തുകൂടി നൈലോണ്‍ കയര്‍കൊണ്ട് കെട്ടിയതായി കണ്ടതിനാൽ മരണത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തഹസില്‍ദാര്‍ വി.എ. മഞ്ജുഷയുടെ സാന്നിധ്യത്തില്‍ രണ്ട് മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വസന്തന്‍ മുമ്പ് നിര്‍മാണത്തൊഴിലാളിയായിരുന്നു. അടുത്ത നാളുകളിലായി സ്വകാര്യ വ്യക്തിയുടെ ഡെയറി ഫാമില്‍ ജോലി ചെയ്തുവരുകയായിരുന്നു. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നു. അശോക, കവിത എന്നിവര്‍ വസന്തന്റെ സഹോദരങ്ങളാണ്. ശര്‍മിള, ശരണ്‍, ശ്യാംബവി എന്നിവര്‍ ശരണ്യയുടെ സഹോദരങ്ങളാണ്. പടം: vasanthan-saranya -bm subiar ksd മരിച്ച ദമ്പതികൾ വസന്തന്‍ -ശരണ്യ 2 ) bdk vasanthan house തൂങ്ങിമരിച്ച വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story