Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമക്കയിലേക്ക്...

മക്കയിലേക്ക് കാൽനടയാരംഭിച്ച ശിഹാബിന് എലത്തൂരിൽ സ്വീകരണം

text_fields
bookmark_border
മക്കയിലേക്ക് കാൽനടയാരംഭിച്ച ശിഹാബിന് എലത്തൂരിൽ സ്വീകരണം
cancel
എലത്തൂർ: കാൽനടയായി മക്കയിലേക്ക് യാത്രതിരിച്ച വളാഞ്ചേരി സ്വദേശി ശിഹാബിന് എലത്തൂർ ഉമർ ബിൻ ഖത്താബ് മസ്ജിദിൽ സ്വീകരണം നൽകി. ഹജ്ജിനായി മക്കയിലെത്തണമെന്ന സ്വപ്നവുമായാണ് ശിഹാബ് ശനിയാഴ്ച രാവിലെ എലത്തൂരിൽ എത്തിയത്. പള്ളിയിൽ അൽപനേരം വിശ്രമിച്ച് യാത്രാലക്ഷ്യം വെളിപ്പെടുത്തിയും പ്രാർഥന ആവശ്യപ്പെട്ടും 11 മണിയോടെ യാത്ര പുനരാരംഭിച്ചു. ജൂൺ രണ്ടാം തീയതിയാണ് ശിഹാബ് നടത്തം ആരംഭിച്ചത്. അടുത്ത വർഷത്തെ ഹജ്ജിനായാണ് യാത്ര. 8640 കിലോമീറ്റർ ദൂരമാണ് നടന്നുതീർക്കേണ്ടത്. ഏതാണ്ട് 280 ദിവസം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്നാണ് ശിഹാബിന്റെ കണക്കുകൂട്ടൽ. കുട്ടിക്കാലം മുതലുള്ള ശിഹാബിന്റെ ആഗ്രഹമായിരുന്നു നടന്നുപോയി ഹജ്ജ് ചെയ്യുക എന്നത്. ഉമ്മ സൈനബയും ഭാര്യ ഷബ്നയും ശിഹാബിന് പിന്തുണയുമായുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story