Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹകരണമേഖലയിൽ പുതിയ...

സഹകരണമേഖലയിൽ പുതിയ തൊഴിലവസരങ്ങളുണ്ടാകണം -ഡോ. അദീല അബ്ദുല്ല

text_fields
bookmark_border
കോഴിക്കോട്: സംസ്ഥാനത്തെ സഹകരണമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോ. അദീല അബ്ദുല്ല. ജില്ലയിലെ സഹകാരികൾ നൽകിയ സ്നേഹാദരവിന് മറുപടി പറയുകയായിരുന്നു അവർ. മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷത വഹിച്ചു. സഹകാരികളുടെ ഉപഹാരം മേയർ അദീല അബ്ദുല്ലക്ക് സമ്മാനിച്ചു. സഹകരണസംഘം ജോയന്‍റ് രജിസ്ട്രാർ ബി. സുധ, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു, യു.എൽ.സി.സി ചെയർമാൻ രമേശൻ പലേരി, കേരള ബാങ്ക് റീജനൽ മാനേജർ അബ്ദുൽ മുജീബ്, പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് മനയത്ത് ചന്ദ്രൻ, കോഴിക്കോട് സഹകരണ ആശുപത്രി ചെയർമാൻ പി.ടി. അബ്ദുൽ ലത്തീഫ്, കേരള ബാങ്ക് ഡി.ജി.എം കെ.എം. റീന എന്നിവർ സംസാരിച്ചു. അഡ്വ. സി.ജി. പ്രശാന്ത് കുമാർ സ്വാഗതവും ഒള്ളൂര്‍ ദാസന്‍ നന്ദിയും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story