Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:09 AM GMT Updated On
date_range 6 Jun 2022 12:09 AM GMTവികസന സെമിനാർ
text_fieldsbookmark_border
ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കെ.എം. സചിൻ ദേവ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. പദ്ധതി നയസമീപനവും പഞ്ചായത്ത് കരട് വികസന രേഖ അവതരണവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.പി. രവീന്ദ്രനാഥ് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ എം. ശ്രീജ പദ്ധതി വിശദീകരണം നടത്തി. വർക്കിങ് ഗ്രൂപ് അടിസ്ഥാനത്തിൽ നടന്ന ചർച്ചക്കുശേഷം ഭവന നിർമാണ മേഖല, ഉൽപാദന മേഖല, വിദ്യാഭ്യാസ -ആരോഗ്യ മേഖല എന്നിവക്ക് വാർഷിക പദ്ധതിയിൽ ഊന്നൽ നൽകി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.കെ. രാജീവൻ, ഡി.ബി. സബിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എമ്മച്ചംകണ്ടി അസ്സൈനാർ സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story