Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരവാസികൾ ഒന്നിച്ചു;...

നഗരവാസികൾ ഒന്നിച്ചു; അരബിന്ദ് ​ഘോഷ്​ റോഡ്​ ക്ലീൻ

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷൻ മൂന്നാലിങ്കൽ വാർഡിൽപെട്ട അരബിന്ദ്​ ഘോഷ്​ റോഡ്​ കോർപറേഷൻ അധികൃതരും നാട്ടുകാരും ഒന്നിച്ചതോടെ മാലിന്യമുക്​തമായി. റെയിലിന്​ സമാന്തരമായുള്ള റോഡിൽ പ്ലാസ്​റ്റിക്​ മാലിന്യം കുമിഞ്ഞുകൂടിയത്​ വാർത്തയായിരുന്നു. മാലിന്യം പെട്ടെന്ന്​ നീക്കാനുള്ള കോർപറേഷൻ തീരുമാനത്തിന്‍റെ ഭാഗമായാണ്​ നടപടി.​ റോഡിൽ റെയിൽവേ ഭൂമിയോട് ചേർന്ന് അഞ്ചാം ഗേറ്റിന് സമീപമുള്ള മാലിന്യക്കൂമ്പാരം വെള്ളയിൽ ഹെൽത്ത് സർക്കിൾ ശുചീകരണ തൊഴിലാളികളുടെയും പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളുടെയും സഹകരണത്തോടെയാണ്​ പൂർണമായി എടുത്തുമാറ്റിയത്​. വീണ്ടും മാലിന്യം കൊണ്ടിടുന്നത്​ തടയാൻ തേർവീട് റസിഡൻസ് അസോസിയേഷൻ നൽകിയ ഗ്രീൻ നെറ്റ് ഉപയോഗിച്ച് മറയും തയാറാക്കി. കൗൺസിലർ കെ. റംലത്ത്, ജെ.എച്ച്​.ഐ മനോജ്​ എന്നിവരുടെ നേതൃത്വത്തിൽ ജെ.ആർ.ഡബ്ല്യൂ.എ, ടി.ആർ.എ എന്നീ റസിഡന്‍റ്​സ്​ അസോസിയേഷനുകളും ചേർന്നായിരുന്നു വൃത്തിയാക്കൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story