Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവരാവകാശ...

വിവരാവകാശ പ്രവർത്തകനെതിരെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
കുറ്റ്യാടി: വിവരാവകാശ പ്രവർത്തകൻ കള്ളാട്​ മഠത്തിൽ ജാഫറിനെതിരെ പൊലീസ്​ കാപ്പ ചുമത്തി നാടുകടത്തി. കുറ്റ്യാടി പൊലീസ്​ രജിസ്റ്റർ ചെയ്ത നാലു കേസുകളിൽ പ്രതിയായതിനാലാണ്​ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ ഭാഗമായി ജില്ലയിൽ പ്രവേശിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയത്​. കുന്നുമ്മൽ ബ്ലോക്ക്​ പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികൾ, കുറ്റ്യാടി പഞ്ചായത്തിലെ നിർമാണ പ്രവൃത്തികൾ എന്നിവയിലെ ക്രമക്കേടുകൾ സംബന്ധിച്ച്​ വിജിലൻസിൽ പരാതി നൽകുകയും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിലെ വിരോധം കാരണമാണ് തനിക്കെതിരെ കാപ്പ ചുമത്തി കേസെടുത്തതെന്ന് ജാഫർ ആരോപിച്ചു. ജില്ല പൊലീസ്​ മേധാവിയുടെ റിപ്പോർട്ട്​ പ്രകാരം കണ്ണൂർ റേഞ്ച്​ ഡി.ഐ.ജിയാണ്​ ഉത്തരവിറക്കിയത്​. തനിക്കെതിരായ നാലുകേസുകളും കള്ളക്കേസാണെന്നാണ്​ ജാഫർ കാരണം കാണിക്കൽ നോട്ടീസിന്​ നൽകിയ മറുപടിയിൽ പറയുന്നത്. ''ഈ കേസുകൾ കോടതിയിലാണ്. താൻ ശിക്ഷക്കപ്പെട്ടിട്ടില്ല. ഇതിൽ ഒന്ന്​ മുസ്​ലിം ലീഗ്​ പ്രവർത്തകർ നൽകിയ പരാതിയിലാണ്. മറ്റൊന്ന്​ ഗൾഫിൽനിന്ന്​ ക്വാറന്റീൻ ലംഘിച്ചെന്നുപറഞ്ഞ്​ പൊലീസ്​ ചാർജ് ചെയ്തതാണ്. മൂന്നാമത്തേത്​ ഭാര്യാപിതാവ്​ നൽകിയ പരാതി പ്രകാരമാണ്''-ജാഫർ വിശദീകരിച്ചു. എന്നാൽ പ്രതിക്കെതിരായ കേസുകൾ തെളിയിക്കുന്നത്,​ തുടർച്ചയായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉത്തരവ്​ വന്നതോടെ ജില്ലയിൽനിന്ന്​ മാറിനിന്ന ജാഫർ എറണാകുളത്ത് അഡ്വൈസറി കമ്മിറ്റിക്ക്​ അപ്പീൽ നൽകിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story