Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:28 PM GMT Updated On
date_range 5 Aug 2022 7:28 PM GMTമകളെ കെട്ടിടത്തിൽനിന്ന് എറിഞ്ഞുകൊന്ന മാതാവ് കസ്റ്റഡിയിൽ
text_fieldsbookmark_border
ബംഗളൂരു: മാനസിക വെല്ലുവിളി നേരിടുന്ന നാലു വയസ്സുകാരിയെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്ന് എറിഞ്ഞുകൊന്ന സംഭവത്തിൽ ദന്തഡോക്ടറായ മാതാവ് കസ്റ്റഡിയിൽ. ബംഗളൂരു നഗരത്തിൽ സംപംഗിരാമ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മകൾ ദൃതി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംസാരശേഷിയില്ലാത്ത മകൾ ജോലിക്ക് തടസ്സമെന്ന് കരുതിയാണ് സുഷമ ഭരദ്വാജ് ക്രൂരകൃത്യം ചെയ്തതെന്നും ഇവർ വിഷാദരോഗിയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഇവരെ സമീപവാസികൾ രക്ഷപ്പെടുത്തി. ഭർത്താവ് കിരണിന്റെ പരാതിയിൽ ഇവരെ കസ്റ്റഡിയിലെടുത്തു. സംപംഗി രാമ നഗർ സുധാമ നഗർ സി.കെ.സി ഗാർഡനിലെ അദ്വൈത് ആശ്രയ അപ്പാർട്മെന്റിലാണ് സംഭവം. മകളുമായി മാതാവ് നാലാംനിലയിലെ ബാൽക്കണിയിലേക്ക് നടക്കുന്നതിന്റെയും താഴേക്ക് എറിയുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മുമ്പ് മകളെ റെയിൽവേ സ്റ്റേഷനിൽ ഇവർ ഉപേക്ഷിക്കാൻ ശ്രമിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ കിരൺ അന്ന് മകളെ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുകയായിരുന്നെന്ന് പൊലീസിനോട് പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവരോ ആത്മഹത്യാ പ്രേരണയുള്ളവരോ അത്തരം വ്യക്തികളെ അറിയുന്നവരോ 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം. കർണാടക: സഹായ്- 080 65000111, 080 65000222. കേരള: മൈത്രി- 0484 2540530, ചൈത്രം- 0484 2361161. പടം- Bengaluru Woman : മകളെ എറിഞ്ഞുകൊന്നശേഷം ആത്മഹത്യ ചെയ്യാനുള്ള മാതാവിന്റെ ശ്രമം സമീപവാസികൾ ചേർന്ന് തടയുന്നതിന്റെ സി.സി.ടി.വി ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story