Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 8:12 PM GMT Updated On
date_range 5 Aug 2022 8:12 PM GMTസ്വാതന്ത്ര്യ സംരക്ഷണ സദസ്സ്
text_fieldsbookmark_border
വടകര: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ വടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര മുനിസിപ്പാലിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കാൻ സദസ്സ് ആഹ്വാനം ചെയ്തു. ദേശീയ ചിഹ്നങ്ങൾപോലും വിഭാഗീയതക്ക് ഉപയോഗിക്കുന്ന കേന്ദ്ര ഭരണാധികാരികളെ തിരിച്ചറിഞ്ഞ് സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് സദസ്സ് പ്രതിജ്ഞയെടുത്തു. കെ.ജി.ഒ.എ ജില്ല കമ്മിറ്റി അംഗം എൻ.കെ. ഹരീഷ് സദസ്സ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുധീഷ് പുത്തൻപുരയിൽ, ജില്ല ജോയന്റ് സെക്രട്ടറി ബിനീഷ് രാജീവൻ വിളയാട്ടൂർ, ടി. രാജൻ എന്നിവർ സംസാരിച്ചു. ജില്ല കൗൺസിൽ അംഗം ടി.സി. സജീവൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story