Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസികൾക്ക്...

പ്രവാസികൾക്ക് കൈത്താങ്ങ്​: ജി.ടി.എഫ് സർഗോത്സവത്തിന് ഇന്നു തുടക്കം

text_fields
bookmark_border
പയ്യോളി: തിക്കോടി സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറത്തിന്‍റെ (ജി.ടി.എഫ്) രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സർഗോത്സവത്തിന് ശനിയാഴ്ച തിക്കോടിയൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറു ഗൾഫ് രാഷ്ട്രങ്ങളിലെ പ്രദേശത്തുകാരുടെ കൂട്ടായ്മയാണ്​ ജി.ടി.എഫ്. പ്രവാസികൾക്ക് താങ്ങും തണലുമായി ​പ്രവർത്തിക്കുന്നതോടൊപ്പം, ഇതിനകം നിരവധി വ്യവസായ വാണിജ്യ സംരംഭങ്ങൾ പ്രദേശത്തും ഗൾഫിലും ആരംഭിച്ചു. നടുവണ്ണൂരിൽ 23 കോടി രൂപ ചെലവിൽ ആരംഭിച്ച സ്റ്റീൽ പൈപ്പ് ഫാക്ടറി അതിന് ഉദാഹരണമാണെന്നും ഭാരവാഹികൾ പറഞ്ഞു. കോവിഡിനെ തുടർന്നുള്ള കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ജി.സി.സി രാജ്യങ്ങളിലെയും നാട്ടിലെയും പ്രദേശത്തുകാരായ കലാപ്രതിഭകളെ ഉൾപ്പെടുത്തി ജി.ടി.എഫ് നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച 'സർഗോത്സവം' പരിപാടിയുടെ സമാപനമായാണ് ശനി, ഞായർ ദിവസങ്ങളിലെ പരിപാടി. വിവിധയിനങ്ങളിൽ ജേതാക്കളായ പ്രദേശത്തെ 160ൽപരം സാഹിത്യ-കലാപ്രതിഭകൾക്കും പരിപാടിയിൽ ഉപഹാരങ്ങൾ നൽകി ആദരിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ചിത്രപ്രദർശനം മേലടി രവി തത്സമയ ചിത്രരചനയിലൂടെ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാലിന് സാംസ്കാരിക സംഗമം പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. നദീർ തിക്കോടി അധ്യക്ഷത വഹിക്കും. ആലങ്കോട് ലീലാകൃഷ്ണൻ, ചന്ദ്രശേഖരൻ തിക്കോടി എന്നിവർ സംസാരിക്കും. വൈകീട്ട് ഏഴിന് നാടകമത്സരവും അരങ്ങേറും. ഞായറാഴ്ച വൈകീട്ട് ആറിന് മന്ത്രി അഹമ്മദ് ദേവർകോവിൽ സമാപന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിക്കും. വൈകീട്ട് ഏഴിന് ഗായിക യുംന അജിന്റെ സംഗീതനിശയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ അഫ്സൽ കളപ്പുരയിൽ, വി.കെ. അബ്ദുൽ ലത്തീഫ്, അലി പുതുക്കുടി, നിയാസ് പെരുമാൾപുരം, അസീസ് പള്ളിക്കര, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story