Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTകൂത്തുപറമ്പ് സ്വദേശിനി മരിച്ചനിലയില്‍
text_fieldsbookmark_border
ബംഗളൂരു: കൂത്തുപറമ്പ് സ്വദേശിയായ യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് പാച്ചംപൊയ് അനാമികയില് മനോഹരൻെറയും കാഞ്ചനയുടെയും മകള്‍ അനഘയെയാണ് (24) ബൊമ്മസാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ വീടിൻെറ വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷം മുമ്പാണ് അനഘയുടെ വിവാഹം കഴിഞ്ഞത്. സൂര്യനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. ഭര്‍ത്താവ്: പിണറായി വടക്കുമ്പാട് സ്വദേശി സരീഷ്. സഹോദരൻ: രാഗിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പന്തകപ്പാറ ശ്മശാനത്തില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story