Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2020 11:59 PM GMT Updated On
date_range 31 Oct 2020 5:18 AM GMTകക്കയം ടൂറിസം കേന്ദ്രം തുറന്നു
text_fieldsbookmark_border
ബാലുശ്ശേരി (കോഴിക്കോട്): കോവിഡ് കാരണം കഴിഞ്ഞ എഴുമാസക്കാലമായി അടച്ചിട്ട കക്കയം ഹൈഡൽ ടൂറിസം കേന്ദ്രം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളിയാഴ്ച വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുവരെ അമ്പതോളം സന്ദർശകരെത്തി.
ബോട്ട് സർവിസ് ആരംഭിച്ചിട്ടില്ല. ഭക്ഷണശാലകളും തുറന്നിട്ടില്ല. 14 ജീവനക്കാരുണ്ടെങ്കിലും ഇപ്പോൾ പകുതി പേരെ മാത്രമാണ് ജോലിക്ക് നിയോഗിച്ചിട്ടുള്ളത്. കഴിഞ്ഞ മഴയിലും മലയിടിച്ചിലിലും ഡാം സൈറ്റ് റോഡ് പാടെ തകർന്നിരുന്നു. താൽക്കാലിക സംവിധാനമൊരുക്കിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയിട്ടുള്ളത്.
വലിയ വാഹനങ്ങൾക്ക് റോഡിലൂടെയുളള യാത്ര ബുദ്ധിമുട്ടായതിനാൽ ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. സർക്കാറിൻെറ പുനർജനി പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിനായി പദ്ധതിയുണ്ട്. ബോട്ട് സർവിസ് വരും ദിവസങ്ങളിൽ തുടങ്ങുമെന്ന് ഹൈഡൽ ടൂറിസം ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story