Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2020 5:29 AM IST Updated On
date_range 3 Nov 2020 11:54 AM ISTസംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു മേയ്ത്ര ആശുപത്രിയുടെ സഹകരണത്തോടെ
text_fieldsbookmark_border
കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രിയിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയ സംസ്ഥാനത്തെ ആദ്യ ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങള്‍ മേയ്ത്ര ആശുപത്രി സൗജന്യമായി ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംരംഭത്തിൻെറ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ-ഷബാന ഫൗണ്ടേഷനാണ്. ആരോഗ്യസുരക്ഷാ മേഖലയില്‍ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തി അതിവിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കാത്ത രീതിയില്‍ സംസ്ഥാനത്തിൻെറ ആരോഗ്യരംഗത്തെ മുന്നോട്ടുനയിക്കാമെന്ന ലക്ഷ്യത്തിലേക്കുള്ള മേയ്ത്ര ആശുപത്രിയുടെ ആദ്യ ചുവടുവെപ്പാണിതെന്ന് ആശുപത്രി ചെയര്‍മാനും കെഫ് ഹോള്‍ഡിങ്‌സ് സ്ഥാപക ചെയര്‍മാനുമായ ഫൈസല്‍ ഇ. കോട്ടിക്കോളന്‍ പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കുകവഴി രോഗികള്‍ക്ക് പരമാവധി ചികിത്സ ലഭ്യമാക്കാനും ഈ പുതുസംവിധാനം വഴിയാകുമെന്നാണ് പ്രതീക്ഷ. മേയ്ത്ര ഹോസ്പിറ്റലിലെ കമാന്‍ഡ് സൻെററിലിരുന്ന് 24 മണിക്കൂറും രോഗികളെ നിരീക്ഷിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് മേയ്ത്ര ആശുപത്രി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story