Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2020 12:00 AMUpdated On
date_range 29 Nov 2020 12:00 AMവികസനത്തിെൻറ തേര് നയിച്ച് സൂപ്പി നരിക്കാട്ടേരി
text_fieldsbookmark_border
വികസനത്തിൻെറ തേര് നയിച്ച് സൂപ്പി നരിക്കാട്ടേരി ഓർമക്കൊടികൾ പാറുേമ്പാൾ നാദാപുരം: ജയിച്ച് കയറിയ ഇടത്തെല്ലാം ഒരു സൂപ്പി ടച്ച് ഉണ്ടായിരിക്കും, അതാണ് സൂപ്പി നരിക്കാട്ടേരിയെ വ്യത്യസ്തനാക്കുന്നത്. അങ്കം പലത് കഴിഞ്ഞ് സൂപ്പി നരിക്കാട്ടേരി ഇത്തവണ മത്സരത്തിനില്ല. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കുന്നുമ്മൽ േബ്ലാക്ക് പ്രസിഡൻറ് പദവികളിലിരുന്ന് വികസനത്തിൻെറ തേരോട്ടമാണ് ലീഗിൻെറ അമരക്കാരൻ തീർത്തത്. 1978ൽ കല്ലാച്ചി ഗവ. ഹൈസ്കൂൾ പാർലമൻെറ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ് കുമാറിനെതിരെ മത്സരിച്ച് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടാണ് സൂപ്പി ആദ്യ അങ്കം കുറിച്ചത്. പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയശേഷം ആദ്യം നടന്ന 1995ലെ തെരഞ്ഞെടുപ്പിൽ നാദാപുരം ഡിവിഷനിൽനിന്ന് ജയിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി. കേരളത്തിൽ തന്നെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്ന പെരുമ നേടി. ആ കാലത്താണ് കുറ്റ്യാടി സി.എച്ച്.സിയും നാദാപുരം ഗവ. ആശുപത്രിയും വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്. സൂപ്പിക്ക് ശേഷം കുന്നുമ്മൽ ബ്ലോക്കിൽനിന്ന് നാദാപുരം വെട്ടിമാറ്റിയതോടെ യു.ഡി.എഫിന് കുന്നുമ്മൽ നഷ്ടമായി. 2000, 2005, 2010 വർഷങ്ങളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും മെംബർമാരുടെയും സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻെറ സംസ്ഥാന സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻെറ സെക്രട്ടറിയും ക്രൂസിൻെറ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് കേരള ലോക്കൽ ബോഡീസ് ലീഗിൻെറ സംസ്ഥാന പ്രസിഡൻറും പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സൻെറർ കൺവീനറും മലബാർ ഫൗണ്ടേഷൻ ചെയർമാനുമാണ്. മൂന്നുതവണ ദേശീയ അവാർഡും ഒമ്പതുതവണ സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച പഞ്ചായത്താക്കി നാദാപുരത്തെ മാറ്റാൻ കഴിഞ്ഞതിൻെറ ചാരിതാർഥ്യത്തിലാണ് സൂപ്പി നരിക്കാട്ടേരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story