ലഹരിമാഫിയ സംഘം സ്റ്റുഡിയോ തകർത്ത് ഫോട്ടോഗ്രാഫറെ മർദിച്ചു
text_fieldsരാമനാട്ടുകര: ലഹരിമാഫിയ സംഘത്തിെൻറ വിളയാട്ടത്തിെൻറ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറെ മർദിക്കുകയും സ്റ്റുഡിയോയിൽ കയറി ആക്രമണം നടത്തുകയും ചെയ്ത സംഭത്തിൽ ഫറോക്ക് പൊലീസ് കേസ്സെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചംഗ സംഘം സ്റ്റുഡിയോ ആക്രമിച്ച് ഫോട്ടോഗ്രാഫറെ മർദിച്ചത്. രാമനാട്ടുകര അജന്ത സ്റ്റുഡിയോയിലാണ് ആക്രമണം നടത്തിയത്. ഉടമ ഐക്കരപ്പടി പള്ളിയാളി ഇല്ലത്ത് പടി അനീഷ് കുമാറിന് (55) മർദനത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റുഡിയോക്ക് താഴെ ചെത്തുപ്പാലം തോടിന് സമീപം ആളൊഴിഞ്ഞപറമ്പിൽ യുവാക്കൾ സംഘംചേർന്ന് ലഹരി ഉപയോഗിക്കുകയും അടിപിടിയുണ്ടാക്കുകയും ചെയ്തിരുന്നു. നിത്യപ്രശ്നക്കാരായ ഇവരുടെ ശല്യം സഹിക്കാതായതോടെ അനീഷ് കുമാർ മൊബൈലിൽ ചിത്രീകരിക്കുകയും ഇത് സംഘാംഗങ്ങൾ കണ്ടതുമാണ് ആക്രമണത്തിന് കാരണം. ദൃശ്യങ്ങൾ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചംഗ സംഘം ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ആക്രമിക്കുകയുമായിരുന്നു. രണ്ട് കമ്പ്യൂട്ടറുകളും മുൻ വശത്തെ ചില്ലും ആക്രമികൾ അടിച്ചുതകർത്തു.
ചൊവ്വാഴ്ച രാവിലെ ഫറോക്ക് പൊലീസ് സ്റ്റുഡിയോയിലെത്തി തെളിവെടുത്തു. ആക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ നിത്യപ്രശ്നക്കാരാണ് സംഘമെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു. രാമനാട്ടുകരയിലെ ലഹരി മാഫികൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും പൊലീസിെൻറ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വ്യാപാരികൾ വ്യക്തമാക്കി.
ആക്രമികൾക്കെതിരെ നടപടി വേണം
രാമനാട്ടുകര: ചെത്തുപാലം തോടിന് സമീപത്തെ വ്യാപാരസ്ഥാപനത്തിന് നേരെ ആക്രമണം നടത്തിയ സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്ൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. സലീം രാമനാട്ടുകര, പി.എം. അജ്മൽ, കെ.കെ. ശിവദാസ്, സി. ദേവൻ, അസ്ലം പാണ്ടികശാല, സി. സന്തോഷ് കുമാർ, ഇ. ഉണ്ണികൃഷ്ണൻ, എ.കെ. അബ്ദുൽ റസാഖ്, പി.സി. നളിനാക്ഷൻ, എം.കെ. സമീർ, എം.കെ. റാഫി, ഭാരത് ഗഫൂർ, കെ.പി. റിയാസ്, കെ.വി. മഷ്ഹൂദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.