Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2021 11:58 PM GMT Updated On
date_range 23 Aug 2021 11:58 PM GMTകോവിഡ് മറന്ന കൂടിച്ചേരലുകൾ രോഗവ്യാപനമുണ്ടാക്കി
text_fieldsbookmark_border
കോവിഡ് മറന്ന കൂടിച്ചേരലുകൾ രോഗവ്യാപനമുണ്ടാക്കി കോഴിക്കോട്: കോവിഡ് മറന്ന ഓണാഘോഷം ജില്ലയിലെ രോഗവ്യാപന നിരക്ക് വർധിപ്പിച്ചതായി വിലയിരുത്തൽ. കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം 2000 കടന്നു. കണക്ക് പ്രകാരം ശരാശരി ദിവസം 2171.29 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗസ്ഥിരീകരണ നിരക്കാണെങ്കിൽ 20.31 ശതമാനമാണ്.കൂടുതല്‍ രോഗികള്‍ കോര്‍പറേഷന്‍ പരിധിയിലാണ്. ഓണാഘോഷത്തിൻെറ ഭാഗമായും മറ്റും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടായിരുന്നത് നഗരത്തിലായിരുന്നു. രോഗികൾ വർധിച്ചതനുരിച്ച് ആശുപത്രികളിലെ ഐ.സി.യു, വൻെറിലേറ്റർ സൗകര്യങ്ങളിലും രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്. ജില്ലയിലെ 49 സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയ 222 ഐ.സി.യു കിടക്കകളിൽ 48 എണ്ണവും 87 വൻെറിലേറ്ററുകളിൽ 11 എണ്ണവും മാത്രമാണ് ഒഴിവുള്ളത്. 17 സർക്കാർ ആശുപത്രികളിൽ 212 ഐ.സി.യു കിടക്കകളിൽ 97 എണ്ണവും 69 വൻെറിലേറ്ററുകളിൽ 42 എണ്ണവുമാണ് ഒഴിവ്. ഗുരുതര രോഗികളെ പരിശോധിക്കുന്ന മെഡിക്കൽ കോളജിൽ 11 ഐ.സിയു കിടക്കകളും 11 വൻെറിലേറ്ററുകളും മാത്രമാണ് ഒഴിവുള്ളതെന്ന് ജില്ല ഭരണകൂടത്തിൻെറ കണക്ക്. എന്നാൽ, ഐ.സി.യുവും വൻെറിലേറ്ററും ലഭ്യമല്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. 18 വയസ്സ് വരെയുള്ളവര്‍ക്ക് പഞ്ചായത്തുതോറും വാക്‌സിന്‍ നല്‍കുന്നുണ്ട്. 18 വയസ്സുകാര്‍ക്ക് ആദ്യ ഡോസ് ആണ് ഇപ്പോള്‍ നല്‍കുന്നത്. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ വിതരണം ഏകദേശം പൂര്‍ത്തിയായി. മെഡിക്കൽ കോളജിൽ തിങ്കളാഴ്ച 1091 പേർക്ക് റെക്കോഡ് വാക്സിനേഷനാണ് നടന്നത്. അതേസമയം, കമ്യൂണിറ്റി ഹെല്‍ത്ത് സൻെററുകളിലും മറ്റും ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നമുണ്ട്. നഴ്‌സിങ് കോഴ്‌സിന് പഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ സേവനം വരെ ഇതിൻെറ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് തസ്തികയിലാണ് ആളില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story