Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:08 AM GMT Updated On
date_range 9 Nov 2021 12:08 AM GMTഹോട്ടലുടമകൾ ആദായനികുതി ഒാഫിസിലേക്ക് മാർച്ച് നടത്തി
text_fieldsbookmark_border
കോഴിക്കോട്: ഇന്ധന-പാചകവാതക വിലവർധനവിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ക്രൂരതകളിലും പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷന്‍ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹോട്ടലുടമകൾ ആദായനികുതി ഒാഫിസിലേക്ക് മാർച്ച് നടത്തി. സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ആദായനികുതി ഒാഫിസിന് മുന്നിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എൻ. സുഗുണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എസ്. സന്തോഷ് കുമാർ, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ തിരൂർ, കാറ്ററിങ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story