Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 12:09 AM GMT Updated On
date_range 9 Nov 2021 12:09 AM GMTനഴ്സിങ് അസിസ്റ്റൻറിന് മർദനം; ബീച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു
text_fieldsbookmark_border
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറിനെ ആക്രമിച്ച സംഭവത്തിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. സ്റ്റാഫ് കൗൺസിൽ നേതൃത്വത്തിൽ ആശുപത്രിവളപ്പിൽ രാവിലെ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. കെ.ജി.ഒ.എ സംസ്ഥാന െെവസ് പ്രസിഡൻറ് പി.പി. സുധാകരൻ ധർണ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ കോഴിക്കോട് സെക്രട്ടേറിയറ്റ് അംഗം പി.സി. ഷജീഷ് കുമാർ, കെ.ജി.എം.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എൻ. സുരേഷ്, ജില്ല സെക്രട്ടറി ഡോ. വിപിൻ വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറൂഖ്, നഴ്സിങ് സൂപ്രണ്ട് പി.കെ. സുഭദ്ര, കെ.ജി.എൻ.എ ടൗൺ ഏരിയ കൺവീനർ ലിജിൻരാജ് എന്നിവർ സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. കേസിലെ പ്രതിയായ വെള്ളയിൽ ശാന്തി നഗർ സ്വദേശി ജോഷിയെ (23) വെള്ളയിൽ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച െെവകീട്ട് ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ദേഹത്ത് മുറിവേറ്റ ഇയാൾ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയും പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെ പ്രകോപിതനായി നഴ്സിങ് അസിസ്റ്റൻറിനെ മർദിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story