Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തുമലയിൽ കേരള...

പുത്തുമലയിൽ കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ച വീടുകൾ കൈമാറി

text_fields
bookmark_border
മേപ്പാടി: 2019ലെ പ്രളയത്തിൽ വീട് നഷ്​ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്ത്, ഐ.സി.എഫ് ഗൾഫ് കൗൺസിൽ സഹായത്തോടെ നിർമിച്ച വീടുകൾ കൈമാറി. സർക്കാർ സഹായത്തോടെ 13 വീടുകളാണ് നിർമാണം പൂർത്തിയായത്. ആറ്​ വീടുകൾ ഹർഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂർവയൽ, കോട്ടനാട്, കോട്ടത്തറവയൽ എന്നിവിടങ്ങളിലുമാണ് നിർമിച്ചത്. പുത്തുമല ഹർഷത്തിൽ നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വീടുകൾ സമർപ്പിച്ചു. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പുത്തുമല ഹർഷം ​േപ്രാജക്ടിലെ അറുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി കാരന്തൂർ മർകസാണ് നൽകിയത്. ടി. സിദ്ദീഖ് എം.എൽ.എ, എ.എൻ. പ്രഭാകരൻ, പി.പി.എ. കരീം, ശരീഫ് കാരശ്ശേരി, എൻ. അലി അബ്​ദുല്ല, സി.പി. സൈതലവി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, കെ.കെ. സഅദ്, എസ്. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ​THUWDL1 കേരള മുസ്‌ലിം ജമാഅത്ത് മേപ്പാടി പുത്തുമലയിലെ പ്രളയബാധിതർക്കായി നിർമിച്ച 13 വീടുകളുടെ സമർപ്പണം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story