Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനായ്ക്കളുടെ...

നായ്ക്കളുടെ അക്രമത്തിനിരയായ യുവതിക്ക് ഉടമ നഷ്​ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ മദ്​റസയിൽനിന്ന് മടങ്ങുന്ന മകനെ കാത്തുനിൽക്കവേ പ്രദേശവാസിയുടെ വളർത്തുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതിക്ക് നായ്ക്കളുടെ ഉടമസ്ഥനിൽനിന്ന്​ നഷ്​ടപരിഹാരം ഈടാക്കി നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. യുവതിക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിട്ട ഉടമസ്ഥനെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിനൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജില്ല കലക്ടർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. അമ്പായത്തോട് മിച്ചഭൂമി സ്വദേശിനി ഫൗസിയക്കാണ് കടിയേറ്റത്. മുഖത്തും കൈകളിലും ആഴത്തിൽ മുറിവേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്പായത്തോട് വെഴുപ്പൂർ എസ്​റ്റേറ്റിലെ മീനം കുളത്തുചാൽ ബംഗ്ലാവിൽ റോഷ‍ൻെറ ഉടമസ്ഥതയിലുള്ളവയാണ് നായ്ക്കൾ. ഇയാളുടെ വളർത്തുനായ്ക്കൾ ആളുകളെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story