Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:04 AM GMT Updated On
date_range 16 Nov 2021 12:04 AM GMTവഖഫ് ബോർഡ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കണം -എം.എസ്.എസ്
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം ഏകപക്ഷീയവും വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതുമാണെന്ന് എം.എസ്.എസ് കോഴിക്കോട് ജില്ല വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം ബോർഡിലേക്കുള്ള നിയമനങ്ങൾ നടത്താനുള്ള അധികാരം ബോർഡിനുതന്നെ നൽകുകയും വഖഫ് ബോർഡിേൻറതു മാത്രം പി.എസ്.സിക്ക് വിടുകയും ചെയ്യുന്നത് പ്രതിഷേധാർഹമാണ്. നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് പി.പി. അബ്്ദുറഹിം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ.പി. അഷ്റഫ് വാർഷിക റിപ്പോർട്ടും ട്രഷറർ അസ്സൻകോയ പാലക്കണ്ടി വരവ്-െചലവ് കണക്കുകളും അവതരിപ്പിച്ചു. മികച്ച യൂനിറ്റുകൾക്കുള്ള അവാർഡുദാനം സംസ്ഥാന ട്രഷറർ പി.ടി. മൊയ്തീൻകുട്ടി മാസ്റ്റർ, സംസ്ഥാന സെക്രട്ടറി പി. സൈനുൽ ആബിദ്, അഡ്വ.കെ.എസ്.എ. ബഷീർ എന്നിവർ നിർവഹിച്ചു. ഭാരവാഹികൾ: പി.പി. അബ്ദുറഹിമാൻ (പ്രസി.), ആർ.പി. അഷ്റഫ്, പി.അബ്ദുൽ മജീദ്, ടി.കെ. അബ്ദുല്ലത്തീഫ് (വൈസ്. പ്രസി.), കെ.എം. മൻസൂർ അഹമ്മദ്(സെക്ര.), ഇ. ഹമീദ്, പി. അബ്ദുൽ അലി, വി.എം. ഷെരീഫ് (ജോ. സെക്ര.), ടി. അബ്ദുൽ അസീസ്(ട്രഷ). photos: പി.പി. അബ്ദുറഹിമാൻ P.P.ABDURAHIMAN PRESIDENT.jpg കെ.എം.മൻസൂർ അഹമ്മദ് K.M.MANSOOR AHAMMED SECRETARY.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story