Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:06 AM GMT Updated On
date_range 16 Nov 2021 12:06 AM GMTഅവയവദാനം പ്രോത്സാഹിപ്പിക്കണം -എം.എൽ.എ
text_fieldsbookmark_border
വടകര: അവയവദാനം പ്രോത്സാഹിപ്പിക്കപ്പെടേ ണ്ടതുണ്ടെന്ന് കെ.കെ. രമ എം.എൽ.എ. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് വടകര താലൂക്ക് ജനനന്മ കോഓപറേറ്റിവ് സൊസൈറ്റി മെഡിക്കൽ കോളജ് നേത്രബാങ്കിലേക്ക് കാൽലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ച് നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പ്രസിഡൻറ് ടി.ടി. ജിസി അധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ കരിമ്പനപ്പാലം ആദ്യ സമ്മതപത്രം കൈമാറി. എഴുത്തുകാരൻ അഖിൽ രാജിനെ സഹകരണവകുപ്പ് യൂനിറ്റ് ഇൻസ്പെക്ടർ ഒ.എം. ബിന്ദു ആദരിച്ചു. വി.പി. സർവോത്തമൻ, സതീഷ് ബാബു, വി.കെ. ഭാസ്കരൻ, ടി.കെ. കൃഷ്ണൻ, ടി.പി. ശ്രീലേഷ്, പി.കെ. ശ്രീലേഖ എന്നിവർ സംസാരിച്ചു. ചിത്രംSaji 4 വടകര താലൂക്ക് ജനനന്മ കോഓപറേറ്റിവ് സൊസൈറ്റി മെഡിക്കൽ കോളജ് നേത്രബാങ്കിലേക്ക് കാൽലക്ഷം നേത്രദാന സമ്മതപത്രം ശേഖരിച്ച് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story