Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:06 AM GMT Updated On
date_range 16 Nov 2021 12:06 AM GMTസഞ്ചാരികൾക്ക് ഹരംപകർന്ന് ഉറിതൂക്കിമല
text_fieldsbookmark_border
കുറ്റ്യാടി: സാഹസിക സഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും ഹരംപകർന്ന് ഉറിതൂക്കിമല. കാവിലുംപാറ കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകൾക്കിടയിൽ വരുന്ന കരിങ്ങാട് വലിയമല എന്നും ഉറിതൂക്കിമല എന്നും നാട്ടുകാർ വിളിക്കുന്ന ഇവിടം പ്രകൃതിമനോഹരമാണ്. നിലക്കാത്ത കാറ്റും നോക്കെത്താ ദൂരം പരന്നുകിടക്കുന്ന പച്ചപ്പും അരുവികളുടെ ശബ്ദവും ഇവിടം ആകർഷകമാക്കുന്നു. ഒപ്പം രണ്ടു ഭാഗവും അഗാധ ഗർത്തം. ഒരു മുൻകരുത്തലും ഇവിടെ ഇല്ല. കരിങ്ങാട് കൊരണ പാറക്ക് എതിർവശത്തെ റോഡിലൂെട നാല് കിലോമീറ്റർ റോഡിലൂടെ സഞ്ചാരിച്ചാൽ ഉറിതൂക്കിമലയിൽ എത്താം. 100 മീറ്റർ മാത്രമേ വ്യൂപോയൻറിലേക്ക് നടക്കേണ്ടതുള്ളൂ. ബൈക്കിലും ജീപ്പിലുമായി നിരവധി പേർ ദിനേനെ ഇവിടെ വരുന്നു. തൊട്ടിൽപ്പാലത്തുനിന്ന് 10 കിലോമീറ്റർ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story