Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരുവുനായ്ക്കളുടെ...

തെരുവുനായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രത്തിന് പുതിയ കെട്ടിടം

text_fields
bookmark_border
തെരുവുനായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രത്തിന് പുതിയ കെട്ടിടം
cancel
ബാലുശ്ശേരി: തെരുവുനായ്ക്കളുടെ വന്ധ്യംകരണ പുനരധിവാസ കേന്ദ്രത്തിന് പുതിയ കെട്ടിടം. ജില്ല പഞ്ചായത്ത് അനുവദിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചാണ് വട്ടോളി ബസാറിൽ മൃഗാശുപത്രിക്ക് സമീപം ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചത്. തെരുവുനായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി പുറത്തുവിടാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. പോളിക്ലിനിക്കും ആരംഭിക്കുന്നുണ്ട്. 2016ൽ പ്രവർത്തനം തുടങ്ങിയ കരുണ എ.ബി.സി സൻെററിൽ 2018 ഏപ്രിലിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ 24ഓളം നായ്ക്കൾ പരിചരണത്തിലെ പിഴവുമൂലം കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന്​ ഇവിടത്തെ എ.ബി.സി സൻെററിലേക്ക് തെരുവുനായ്ക്കളെ എത്തിക്കുന്നതും വന്ധ്യംകരണ ശസ്ത്രക്രിയയും നിർത്തിവെക്കുകയായിരുന്നു. മൂന്നുവർഷമായി കേന്ദ്രം അടച്ചുപൂട്ടിയനിലയിലാണ്. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചതോടെ തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയും പുനരധിവാസവും വീണ്ടും ആരംഭിക്കാനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story