Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:07 AM GMT Updated On
date_range 16 Nov 2021 12:07 AM GMTപ്രമേഹ നിർമാർജന പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
വടകര: നഗരസഭയിൽ കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റ്സ് വടകരക്ക് ( പ്രമേഹ നിർമാർജന പദ്ധതി) തുടക്കം. എയ്ഞ്ചൽസിൻെറ സഹകരണത്തോടെ ഡയമണ്ട് ഹെൽത്ത് കെയറും ബെസ്റ്റ് എയ്ഡ് ഡയബെറ്റ്സ് കെയറും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ പരിശീലനം ലഭിച്ച വളൻറിയർമാരിലൂടെ റെസിഡൻസ് അസോസിയേഷൻ, അയൽക്കൂട്ടങ്ങൾ തുടങ്ങിയ മേഖലകളിൽ ബോധവത്കരണം നടത്തും. കെ.കെ. രമ എം.എൽ.എ എയ്ഞ്ചൽസിൻെറയും കേരള എമർജൻസി ടീമും നഗരത്തിൽ ബ്ലൂ ബൈക്ക് റാലി നടത്തി. കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാലി വടകര എസ്.ഐ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്തു. എയ്ഞ്ചൽസ് സംസ്ഥാന ഡയറക്ടർ ഡോ. കെ.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. സതീശൻ, ഡോ. മുഹമ്മദ് അഫ്രോസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. ശ്രീജേഷ്, പി. വിജിത്ത് കുമാർ, കോസ്റ്റൽ എസ്.ഐ അബ്ദുൽ റഫീബ്, കെ.കെ. മുനീർ, കെ. ചന്ദ്രൻ, പി.പി. രാജൻ, പി.പി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. വി. ബിഖിൽ ബാബു, കെ.കെ. സാദത്ത്, പി. ഷാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ചിത്രംSaji 1 കോംപ്ലിക്കേഷൻ ഫ്രീ ഡയബെറ്റ്സ് വടകര പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രമ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story