Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ സ്ഥാപനങ്ങളിലെ...

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ തൊഴിലവസരം

text_fields
bookmark_border
കോഴിക്കോട്​: ജില്ല എംപ്ലോയ്‌മൻെറ്​​ എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സൻെറർ മുഖേന . നിയമനം നടത്തുന്നതിന് സൻെററില്‍ നവംബര്‍ 17ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. ഒഴിവുകൾ: ടെറിട്ടറി മാനേജര്‍ (യോഗ്യത: ബിരുദാനന്തര ബിരുദം), ടെറിട്ടറി എക്‌സിക്യൂട്ടിവ്, റിസപ്ഷനിസ്​റ്റ്​​, കസ്​റ്റമര്‍ റിലേഷന്‍സ്​ എക്‌സിക്യൂട്ടിവ് (യോഗ്യത: ബിരുദം), സെയില്‍സ് കണ്‍സൽട്ടൻറ്​​ (യോഗ്യത:ബിരുദം+ ഫോര്‍വീലര്‍ ഡ്രൈവിങ്​ ലൈസന്‍സ്), സർവിവിസ് അഡ്വൈസര്‍ ട്രെയിനി (യോഗ്യത: ഡിപ്ലോമ/ബി.ടെക് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍), സര്‍വിസ് ടെക്‌നീഷ്യന്‍ (യോഗ്യത: ഐ.ടി.ഐ ഓട്ടോമൊബൈല്‍), ടെലികോളര്‍ (യോഗ്യത: പ്ലസ് ടു). താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോ​േഡറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ല എംപ്ലോയ്‌മൻെറ്​​ ഓഫിസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സൻെററില്‍ പേര് രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം. പ്രായപരിധി 35. കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ - 0495 2370176.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story