Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ യാത്രക്കാരെ തടഞ്ഞ്...

കാർ യാത്രക്കാരെ തടഞ്ഞ് കവർച്ചക്കു​ ശ്രമിച്ച കേസിലെ മൂന്നു പ്രതികൾകൂടി പിടിയിൽ

text_fields
bookmark_border
സുൽത്താൻ ബത്തേരി: പാതിരിപ്പാലത്ത് മിനിലോറികൊണ്ട് കാർ തടഞ്ഞ് കവർച്ചക്കു ശ്രമിച്ച കേസിലെ മൂന്നു പ്രതികളെക്കൂടി പൊലീസ് പിടികൂടി. തൃശൂർ സ്വദേശിയായ വിനു ആ​േൻറാ (40), എറണാകുളം സ്വദേശികളായ ബിജീഷ് ഭാസ്കരൻ (37), ഇ.എസ്. അഖിൽ (29) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. തൃശൂർ, എറണാകുളം ഭാഗങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം. മൈസൂരുവിൽനിന്ന് പണവുമായി വരുകയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ടുപേരാണ് കവർച്ചശ്രമത്തിനിരയായത്. ഇവർ സഞ്ചരിച്ച കാറിനു മുന്നിൽ മിനിലോറിയിട്ട് തടയുകയായിരുന്നു. കാർ വെട്ടിച്ച് ഇടവഴിയിലൂടെ ഓടിച്ചുപോയതിനാൽ കവർച്ച നടന്നില്ല. സംഭവത്തി​ൻെറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസിൽ 16 പേരെങ്കിലും പ്രതികളായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതുവരെ ഏഴുപേരെയാണ് പിടികൂടിയത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.എസ്. പ്രദീപ്കുമാറി​ൻെറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story