Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:12 AM GMT Updated On
date_range 23 Nov 2021 12:12 AM GMTേദശീയപാത വികസനം: വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കിയ നടപടി; നഗരസഭ മാർച്ചിൽ പ്രതിഷേധമിരമ്പി
text_fieldsbookmark_border
പയ്യോളി: ദേശീയപാത വികസനത്തിൻെറ ഭാഗമായി പയ്യോളിയിലെ വ്യാപാരികളുടെ ലൈസൻസ് മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ റദ്ദാക്കിയ നടപടിക്കെതിരെ നടത്തിയ നഗരസഭ മാർച്ചിൽ പ്രതിഷേധമിരമ്പി. തിങ്കളാഴ്ച ഉച്ചവരെ ടൗണിലെ കടകൾ അടച്ചിട്ടാണ് വ്യാപാരികളും കടകളിൽ ജോലിചെയ്യുന്നവരുമടക്കം മാർച്ചിൽ അണിനിരന്നത്. ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരസഭ കവാടത്തിന് സമീപം പൊലീസ് തടഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മാർച്ച് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.പി. റാണാപ്രതാപ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയും വടകര മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറുമായ എം. അബ്ദുസ്സലാം, മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സുകുമാരൻ, വൈസ് പ്രസിഡൻറ് മോഹനൻ പൂക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭ അധികാരികൾക്ക് വ്യാപാരികൾ നിവേദനം സമർപ്പിച്ചു. ദേശീയപാതയോരത്തെ 56 വ്യാപാരികള്‍ക്കാണ് നോട്ടീസ് നൽകിയത്. എന്നാൽ, നിലവിലെ സാഹചര്യം ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ടെന്നും നിവേദനം ഏറ്റുവാങ്ങിയശേഷം നഗരസഭ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ വ്യാപാരിനേതാക്കളോട് പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡൻറ് എം. ഫൈസൽ, യൂനിറ്റ് സെക്രട്ടറി പി.എം. റിഗേഷ്, ട്രഷറര്‍ ടി. വീരേന്ദ്രൻ, യൂത്ത് വിങ് മണ്ഡലം പ്രസിഡൻറ് റഹീസ് മലയിൽ, ജനറല്‍ സെക്രട്ടറി ജയേഷ് ഗായത്രി, ടി.എ. ജുനൈദ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. പടം പയ്യോളിയിൽ വ്യാപാരികളുടെ ലൈസൻസ് റദ്ദ് ചെയ്ത നടപടിക്കെതിരെ നടത്തിയ നഗരസഭ ഓഫിസ് മാർച്ച് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story