Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:12 AM GMT Updated On
date_range 23 Nov 2021 12:12 AM GMTആവള - പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കാൻ ധർണ
text_fieldsbookmark_border
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള - പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടോത്ത് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പന്നിമുക്കിൽ സായാഹ്ന ധർണ നടത്തി. കരാറുകാരുടെയും അധികാരികളുടെയും ഒത്തുകളി അവസാനിപ്പിച്ച് എത്രയുംവേഗം റോഡിൻെറ പ്രവൃത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് സമരം ചെയ്തത്. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ കരീം കോച്ചേരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് ടി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കളിയെടുത്ത്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. അഹമദ് മൗലവി, പി.സി. ഉബൈദ്, ഷമീം കക്കറമുക്ക്, ആലക്കാട്ട് മുഹമ്മദ്, എ.കെ.സി. അഫ്സൽ, പി.സി. മുനീർ എന്നിവർ സംസാരിച്ചു. photo: പന്നിമുക്കിൽ മുസ്ലിം ലീഗ് നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story