Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 12:15 AM GMT Updated On
date_range 23 Nov 2021 12:15 AM GMTകെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
മാവൂർ: ഹോട്ടൽ ഉടമകൾക്ക് തവണകളായി വൈദ്യുതി ബിൽ അടക്കാൻ സർക്കാർ നൽകിയ ഇളവ് അംഗീകരിക്കാൻ തയാറാവാത്ത കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ (കെ.എച്ച് ആർ.എ) ജില്ല ഈസ്റ്റ് യൂനിയൻ പ്രതിഷേധിച്ചു. മാവൂർ എസ്.ടി.യു ഓഫിസിൽ നടന്ന വാർഷിക ജനറൽ ബോഡി ജില്ല സെക്രട്ടറി യു.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു. ദീർഘകാലം ഹോട്ടൽ മേഖലയിൽ പ്രവർത്തിച്ച ഹൈദർ വട ടീ സ്റ്റാൾ, മൊയ്തീൻ കോയ ഫെയ്മസ് എന്നിവരെ ആദരിച്ചു. ബാവ വെറൈറ്റി അധ്യക്ഷത വഹിച്ചു. ഷബീർ വെള്ളിപറമ്പ്, ഹുമയൂർ കബീർ, ശക്തിധരൻ, പി.പി. സിൽഹാദ്, അഷ്റഫ് സ്വീകാർ, ഗഫൂർ വയനാട് എന്നിവർ സംസാരിച്ചു. ശബീർ വെള്ളിപ്പറമ്പ് സ്വാഗതവും ജെയിൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story