Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:08 AM GMT Updated On
date_range 30 Nov 2021 12:08 AM GMTവയനാട് ലീഗ് ഓഫിസിൽ കൈയാങ്കളി
text_fieldsbookmark_border
കൽപറ്റ: വയനാട് ജില്ല മുസ്ലിം ലീഗ് ഓഫിസില്‍ കൈയാങ്കളി. ഹരിത വിഷയവുമായി ബന്ധപ്പെട്ട് സ്ഥാനത്തുനിന്ന് മാറ്റിയ എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജൽ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി യാഹ്യാഖാന് തലക്കല്‍, ടി. ഹംസ എന്നീ നേതാക്കൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തില്‍ പി.പി. ഷൈജൽ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച ഉച്ച മൂേന്നാടെയാണ് സംഭവം. ദിവസങ്ങളായി ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയരുന്നതിനിടെയാണ് ജില്ല ഒാഫിസിലെ കൈയാങ്കളി. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ നൽകി. ജില്ല കമ്മിറ്റിയിലെ ചിലര്‍ക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിലുള്ള വൈരാഗ്യമാണ് തന്നെ ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന് ഷൈജല്‍ ആരോപിച്ചു. ആരോപണ വിധേയരായവർ തനിക്കെതിരെ നിരന്തരം പരാതികളുന്നയിക്കുകയും താൻ സംഘടന പ്രവര്‍ത്തനം നടത്താതിരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയുമായിരുന്നു. അതിലെ അവസാനത്തെ സംഭവമാണ് ലീഗ് ഓഫിസില്‍ െവച്ച് തനിക്കെതിരെ ഉണ്ടായ അക്രമമെന്നും ഷൈജല്‍ ആരോപിച്ചു. അതേസമയം, നടന്നത് ഇത്തരത്തിലുള്ള സംഭവമല്ലെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ പറഞ്ഞു. മുട്ടില്‍ കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ ചുവരെഴുത്തുകളും പോസ്റ്ററുകളും കരിഓയില്‍ ഒഴിച്ച് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.എസ്.എഫ്, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കോളജിലെത്തി അവിടെനിന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിനിടയില്‍ പി.പി. ഷൈജൽ സ്ഥലത്തെത്തി യൂത്ത് ലീഗ് മുട്ടില്‍ പഞ്ചായത്ത് പ്രസിഡൻറ് സക്കീറുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. പിന്നാലെ കൽപറ്റ ലീഗ് ഓഫിസിലെത്തിയ സക്കീറിനെ അപ്രതീക്ഷിതമായി ഷൈജല്‍ മുഖത്തടിച്ചതായി യഹ്യാഖാൻ പറഞ്ഞു. തുടര്‍ന്ന് ബഹളംവെച്ച ഷൈജലിനെ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ പറഞ്ഞയച്ചു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പി.പി. ഷൈജലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ ഐകകണ്ഠ്യേന തീരുമാനിച്ചെന്നും കല്‍പറ്റ നിയോജകമണ്ഡലം പ്രസിഡൻറ് റസാഖ് കല്‍പറ്റയും യഹ്യാഖാൻ തലക്കലും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story