Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:06 AM GMT Updated On
date_range 1 Dec 2021 12:06 AM GMTകശ്മീർ-ലഡാക്ക്: യുവസഞ്ചാരികൾക്ക് നാടിെൻറ ആദരം
text_fieldsbookmark_border
കശ്മീർ-ലഡാക്ക്: യുവസഞ്ചാരികൾക്ക് നാടിൻെറ ആദരം ആയഞ്ചേരി: സൈക്കിൾ ചവിട്ടി ആയഞ്ചേരി, മാങ്ങോട്നിന്ന് കശ്മീർവരെ സഞ്ചരിച്ച് തിരിച്ചെത്തിയ ആച്ചേരി അബ്ദുറസാഖിൻെറ മകൻ മുഹമ്മദ് സാബിക്കിനും വള്ളിയാട് സ്വദേശി മുഹമ്മദ് സവാദിനും ജന്മനാട്ടിൽ സ്വീകരണം. സെപ്റ്റംബർ 17നാണ് ലഡാക്കിലേക്ക് സൈക്കിളിൽ ഇരുവരും യാത്രതിരിച്ചത്. മംഗളൂരു, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന വഴി 3600 കിലോമീറ്റർ സഞ്ചരിച്ച് രണ്ട് മാസം കൊണ്ടാണ് കശ്മീരിലെത്തിയത്. സാഹസിക യാത്രക്കൊടുവിൽ ഞായറാഴ്ച വൈകീട്ടാണ് തിരിച്ചെത്തിയത്. ബിരുദ വിദ്യാർഥിയായ സാബിക്ക് ഡയറക്ട് മാർക്കറ്റിങ്ങിലൂടെയാണ് യാത്രക്കുള്ള പണം കണ്ടെത്തിയത്. വില്യാപ്പള്ളിയിൽ പഴക്കട നടത്തുകയാണ് സഹയാത്രികനായ സവാദ്. താമസച്ചെലവ് കുറക്കാൻ പെട്രോൾ പമ്പിലും മറ്റും ടൻെറ് അടിച്ചായിരുന്നു കൂടുതലും താമസിച്ചത്. പലപ്പോഴും ഗുരുദ്വാരകളിലെയും നല്ലവരായ ഗ്രാമീണരുടെയും താമസ, ഭക്ഷണ സൗകര്യങ്ങൾ ലഭിച്ചു. കശ്മീരിലെ ഗ്രാമത്തിൽ ഒറ്റപ്പെട്ടുപോയ ഇവർക്ക് പ്രദേശവാസികളുടെ ഇടപെടൽ കാരണം പൊലീസിൻെറ സഹായത്തോടെ താമസസൗകര്യമൊരുക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ കാണുന്ന ഭീകരമായ ഉത്തരേന്ത്യൻ അനുഭവമല്ല തങ്ങൾക്ക് ഉണ്ടായതെന്ന് ഇവർ അനുസ്മരിക്കുന്നു. സാഹസിക സഞ്ചാരികളെ മാറോട് ചേർത്തുവെക്കുന്ന ഗ്രാമീണരാണ് അവിടെ ഉള്ളത്. സ്വീകരണച്ചടങ്ങിൽ തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എഫ്.എം. മുനീർ, കാട്ടിൽ അമ്മദ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു. പടം..സൈക്കിൾ ചവിട്ടി ആയഞ്ചേരി, മാങ്ങോട് നിന്നും കശ്മീർ വരെ സഞ്ചരിച്ച് തിരിച്ചെത്തിയ മുഹമ്മദ് സാബിക്കും മുഹമ്മദ് സവാദും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story