Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:08 AM GMT Updated On
date_range 1 Dec 2021 12:08 AM GMTസംഘ്പരിവാറിെൻറ മത ദേശീയത സങ്കൽപം രാജ്യത്തെ വിഴുങ്ങുന്നു -സുനിൽ പി. ഇളയിടം
text_fieldsbookmark_border
സംഘ്പരിവാറിൻെറ മത ദേശീയത സങ്കൽപം രാജ്യത്തെ വിഴുങ്ങുന്നു -സുനിൽ പി. ഇളയിടം മുക്കം: ഭരണഘടന സംവിധാനങ്ങളെയും പാർലമൻെറിനെയും ഉപയോഗപ്പെടുത്തി സംഘ്പരിവാറിൻെറ മതദേശീയത സങ്കൽപം നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡോ.സുനിൽ പി. ഇളയിടം പറഞ്ഞു. സി.പി.എം തിരുവമ്പാടി ഏരിയ സമ്മേളനത്തിൻെറ അനുബന്ധമായി 'മതം-രാഷ്ട്രം-മതനിരപേക്ഷത'എന്നവിഷയത്തെ ആസ്പദമാക്കി മുക്കത്ത് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ദേശീയ സങ്കൽപങ്ങളെ തകർത്ത് മധ്യകാല രാജവാഴ്ചയെയും നാടുവാഴിത്തെത്തയും പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അന്യമത വിദ്വേഷത്തെ ദേശീയതയായി കാണുന്നതാണ് സംഘ്പരിവാറിൻെറ ദേശീയത സങ്കൽപം. ഹലാൽ വിവാദമടക്കം ഉയർത്തിക്കൊണ്ടുവരുന്നത് ഈ യുക്തിയുടെ അടിസ്ഥാനത്തിലാണ്. ഹലാൽ വിവാദം കെട്ടടങ്ങിയാൽ മറ്റൊരു രൂപത്തിൽ മതരാഷ്ട്രവാദികൾ രംഗത്തുവരും. അടിസ്ഥാനപരമായി മത രാഷ്ട്രവാദം ഏതു വിഭാഗത്തിൻെറതായാലും ജനാധിപത്യവിരുദ്ധവും ഫാഷിസവുമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മുക്കം പൗരാവലിക്കുവേണ്ടി നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡോ. സുനിൽ പി. ഇളയിടത്തിനെ പൊന്നാട അണിയിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ജോർജ് എം. തോമസ്, ഇ. രമേശ് ബാബു, നഗരസഭ ഡെപ്യൂട്ടി ചെയർേപഴ്സൻ അഡ്വ. കെ.പി. ചാന്ദ്നി, വി. അബ്ദുല്ലക്കോയ ഹാജി, എ.പി. മുരളീധരൻ, ബച്ചു ചെറുവാടി, ജോണി ഇടശ്ശേരി, വി.കെ. വിനോദ്, കെ. സുന്ദരൻ, വി. വസീഫ് എന്നിവർ സംസാരിച്ചു. വി. കുഞ്ഞൻ സ്വാഗതവും കെ.ടി. ശ്രീധരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story