Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:01 AM GMT Updated On
date_range 4 Dec 2021 12:01 AM GMTകാലാവസ്ഥ വ്യതിയാനം കാർഷികമേഖലക്ക് വെല്ലുവിളിയാകും
text_fieldsbookmark_border
എ. ബിജുനാഥ് കോഴിക്കോട്: ന്യൂനമർദങ്ങളുടെ ഘോഷയാത്ര സംസ്ഥാനത്തെ കാർഷികമേഖലക്ക് കടുത്തവെല്ലുവിളിയാകുമെന്ന് കാർഷിക വിദഗ്ധർ. 121 വർഷത്തിനിടയിൽ ഇത്രയും മഴ സംസ്ഥാനത്തുണ്ടായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കൃത്യതയില്ലാത്തതും കാലംതെറ്റിയതുമായ മഴ കാർഷിക മേഖലക്ക് വൻ തിരിച്ചടി സൃഷ്ടിക്കുമെന്നാണ് നിരീക്ഷണം. 22 ന്യൂനമർദങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനിതക- കാലാവസ്ഥ ഘടകങ്ങൾ ചെടികളുടെ പുഷ്പിക്കലിനെ സ്വാധീനിക്കുമെന്നതിനാൽ തുടർച്ചയായ മഴ മാങ്ങ, ചക്ക തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഉൽപാദനം തകിടം മറിയാൻ ഇടയാക്കിയേക്കും. മഴകാരണം ചെടികളും ഫലവൃക്ഷങ്ങളും പൂക്കുന്നതിനുപകരം തളിർക്കുകയാണ്. കുരുമുളക് ഉൾപ്പെടെ തോട്ടവിളകളെയും മഴ ബാധിക്കുമെന്ന് തിരുവനന്തപുരം ക്രോപ് പ്രൊഡക്ഷൻ മേധാവിയും പ്രിൻസിപ്പൽ സയൻറിസ്റ്റുമായ ഡോ.ജി. ബൈജു പറഞ്ഞു. ഇലകൊഴിയുന്നതിനു പകരം തളിർത്തുവരുന്നതുമൂലം വിളവ് ഗണ്യമായി കുറയും. മരച്ചീനി ഉൾപ്പെടെ കിഴങ്ങുവർഗങ്ങളുടെ രുചിവ്യത്യാസത്തിനിടവരുമെന്നും ഡോ.ജി. ബൈജു പറഞ്ഞു. ഇത്രയും ന്യൂനമർദം സമീപ ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ലെന്ന് അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ആകാശം മിക്കപ്പോഴും മേഘാവൃതമായതിനാൽ പല കാർഷികവൃത്തികളും അവതാളത്തിലായി. മണ്ണിലെ ജലാംശം, അന്തരീക്ഷത്തിലെ നീരാവി മർദം, രാത്രിതണുപ്പ് എന്നിവ പുഷ്പിക്കലിന് പ്രധാനഘടകമാണ്. ഇവ അസന്തുലിതമായത് വിളവിനെ ബാധിക്കും. ഇത്തവണത്തെ മഴ അപൂർവം ചില ചെടികൾക്ക് ഗുണമുണ്ടായെങ്കിലും അധികചെടികൾക്കും ദോഷകരമായി ബാധിക്കാനാണ് സാധ്യത. പല കൃമി-കീടങ്ങളുടെയും പ്രാണികളുടെയും ജൈവിക ചാക്രികതക്ക് ഭംഗം വന്നിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ മഴ നിലച്ച് വൃശ്ചികത്തോടൊപ്പമുള്ള മഞ്ഞിലാണ് മാമ്പൂക്കൾ വിടരുന്നത്. മഞ്ഞ് നഷ്ടപ്പെട്ടതിനാൽ ചില പ്രാണികളും കീടങ്ങളും അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story