Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:03 AM GMT Updated On
date_range 4 Dec 2021 12:03 AM GMTവിജേഷിന് വീടൊരുങ്ങി; ഇനി കൂട്ടുകാരുടെ 'സ്വപ്ന സെൽഫി'
text_fieldsbookmark_border
കണ്ണൂർ: നന്മയുടെ ആ സ്വപ്ന സെൽഫി നാളെ യാഥാർഥ്യമാകും. വിജേഷിനും കുടുംബത്തിനും ജീവിതം തിരിച്ചുനൽകിയ, സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയ ഒരുപറ്റം കൂട്ടുകാരുടെ കാരുണ്യത്തിൻെറ അടയാളപ്പെടുത്തൽകൂടിയാകും ആ ചിത്രം. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 1995 -96 ബാച്ചിലെ എസ്.എസ്.എൽ.സി പൂർവ വിദ്യാർഥികൾ കൈകോർത്തതോടെയാണ് സഹപാഠിയായ വിജേഷിനും കുടുംബത്തിനും നഷ്ടമായ ജീവിതത്തിലെ നല്ല നാളുകൾ പുലർന്നത്. പൂർവ വിദ്യാർഥി സംഗമത്തിനായി കൂടെ പഠിച്ചവരെ അേന്വഷിച്ച് ഇറങ്ങിയപ്പോഴാണ് വിജേഷിൻെറ ദുരിതജീവിതം സൃഹൃത്തുക്കൾക്ക് നൊമ്പരമായത്. വിജേഷിനെ തേടിയിറങ്ങിയ കൂട്ടുകാർക്ക് ചക്കരക്കല്ല് കൂറിൻറപീടികയിൽ കാടുമൂടിയ വീടിൻെറ തറ മാത്രമാണ് കാണാനായത്. ടെയ്ലറായ അച്ഛൻ ജോലിയെടുത്തു കിട്ടുന്നത് മാത്രമായിരുന്നു ആ കുടുംബത്തിൻെറ ഏക വരുമാനം. പെട്ടെന്ന് അച്ഛന് മാനസിക അസ്വാസ്ഥ്യം പിടിപെട്ടത് വിജേഷിൻെറ ജീവിതത്തെ കീഴ്മേൽ മറിച്ചു. തുടർന്ന് പഠനമുപേക്ഷിച്ച് കുടുംബം പുലർത്താനായി ആ യുവാവ് കൂലിപ്പണിക്കിറങ്ങി. പതിയെ വിജേഷും മാനസിക രോഗിയായി. പിന്നെ ആകെയുള്ളത് അമ്മയും രണ്ടു സഹോദരിമാരും. തുടർന്ന് മൂത്ത സഹോദരി ടെക്സ്റ്റൈൽ കടയിൽ ജോലിക്കുനിന്ന് അച്ഛനെയും സഹോദരനെയും ചികിത്സിച്ചു. ഇതിനിടയിൽ അമ്മക്കും അനുജത്തിക്കും കൂടി മനോരോഗം ബാധിച്ചു. കാലിൽ പഴുപ്പ് ബാധിച്ച് അച്ഛൻ മരിച്ചു. ഇതോടെ വിജേഷിനെ പയ്യാവൂരിലെ അഗതി മന്ദിരം ഏറ്റെടുത്തു. അമ്മയും മൂത്ത സഹോദരിയും ചൊവ്വ അമല ഭവനിലും. മൂത്ത ചേച്ചിക്ക് സ്തനാർബുദം പിടിപെട്ട് ചികിത്സക്കിടെ മരിച്ചു. എട്ടുവർഷമായി വിജേഷ് അഗതി മന്ദിരത്തിലായിരുന്നു. വിവരങ്ങളെല്ലാമറിഞ്ഞ സഹപാഠികൾ കുടുംബത്തിൻെറ ചികിത്സ ചെലവ് ഏറ്റെടുക്കുകയും മുടങ്ങിപ്പോയ വീടുപണി പൂർത്തിയാക്കുകയുമായിരുന്നു. കൂട്ടുകാരുടെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവിൽ മുഴപ്പാല ബംഗ്ലാവ്മെട്ടയിലെടുത്ത ഇവരുടെ 'സ്േനഹത്തണൽ' വീടിൻെറ ഗൃഹപ്രവേശനം ഞായറാഴ്ച നടക്കും. തുടർന്ന് വിജേഷിനെയും അമ്മയെയും മൂത്ത സഹോദരിയെയും ചേർത്തുനിർത്തി ഒരു സെൽഫി. ഇതാണ് അവരുടെ സ്വപ്നവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story