Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTചിറ്റാരിയിൽ കാട്ടാനയിറങ്ങി: വ്യാപക കൃഷിനാശം
text_fieldsbookmark_border
മൂന്നു ദിവസമായി കൃഷിയിടത്തിൽ കുട്ടിയാനകളടക്കമുള്ള ഏഴോളം ആനകളാണ് നിലയുറപ്പിച്ചിട്ടുള്ളത് നാദാപുരം: വാണിമേൽ പഞ്ചായത്തിലെ ചിറ്റാരിയിൽ കാട്ടാനകളിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽനിന്നാണ് കോഴിക്കോട് ജില്ല അതിർത്തിയായ ചിറ്റാരിയിലെ കൃഷിയിടത്തിൽ കാട്ടാനകൾ ഇറങ്ങിയത്. വനം വകുപ്പ് സ്ഥാപിച്ച സോളാർ ഫെൻസിങ് ലൈനുകൾ തകർത്താണ് ആനകൾ കൃഷിയിടത്തിലേക്കിറങ്ങിയത്. വാണിമേൽ സ്വദേശി കണ്ടിയാൻ അബ്ദുല്ല, മീത്തലെ നാളോംചാലിൽ അബ്ദുല്ല ഹാജി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ താണ്ഡവമാടിയത്. 70ഓളം കവുങ്ങുകൾ, 20 തെങ്ങുകൾ, 50ഓളം റബർ മരങ്ങൾ, കുരുമുളക് വള്ളികൾ എന്നിവയാണ് കൂട്ടത്തോടെ നശിപ്പിച്ചത്. മൂന്നു ദിവസമായി കൃഷിയിടത്തിൽ കുട്ടിയാനകളടക്കമുള്ള ഏഴോളം ആനകളാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആനക്കൂട്ടം കൃഷിയിടത്തിൽതന്നെ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ആനകൾ പറമ്പിൽതന്നെ ഉണ്ട്. വ്യാഴാഴ്ച രാവിലെ കാട് വെട്ടാനെത്തിയ തൊഴിലാളികൾ ആനകളെ കൃഷിയിടത്തിൽ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കൂടുതൽ നാട്ടുകാരെത്തി പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വാണിമേൽ പഞ്ചായത്തിലെ മലയങ്ങാടും പൂവ്വത്താങ്കണ്ടിയിലും കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി റബർ മരങ്ങളും തെങ്ങുകളും വ്യാപകമായി നശിപ്പിച്ചിരുന്നു. വനാതിർത്തികളിൽ ഫെൻസിങ് ലൈനുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വനം വകുപ്പ് അധികൃതർ നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. പടം : CLKZ ndm3 : ചിറ്റാരിയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ ClKz ndm3(1)ചിറ്റാരിയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story