Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTസംസ്ഥാന കാരംസ് ചാമ്പ്യൻഷിപ്പിന് കാഞ്ഞങ്ങാട്ട് തുടക്കം
text_fieldsbookmark_border
കാഞ്ഞങ്ങാട്: 32ാമത് സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ് പടന്നക്കാട് ഗുഡ് ഷെപ്പേഡ് പാസ്റ്ററൽ സെന്‍ററിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയും സംഘാടക സമിതി ചെയർപേഴ്സനുമായ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. കാരംസ് ബോർഡിന് ഇരുവശവുമിരുന്ന് ഉദ്ഘാടകനും അധ്യക്ഷയും മത്സരിച്ചുകൊണ്ടാണ് ചാമ്പ്യൻഷിപ് തുടങ്ങിയത്. ജില്ല കാരംസ് അസോസിയേഷൻ പ്രസിഡൻറ് പ്രഫ.കെ.പി. ജയരാജൻ ആമുഖഭാഷണം നടത്തി. കാരംസ് അസോസിയേഷൻ കേരള പ്രസിഡൻറ് പി.എസ്. മനേഷ്, സെക്രട്ടറി എം.പി. ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായി. സംഘാടക സമിതി വർക്കിങ് ചെയർമാനും നീലേശ്വരം നഗരസഭ വൈസ് ചെയർമാനുമായ പി.പി. മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അനീശൻ, കൗൺസിലർ എം. ബൽരാജ്, അസോസിയേഷൻ ട്രഷറർ ഗണേഷ് അരമങ്ങാനം, ഫാ. തോമസ് പൈനാടത്ത്, നീലേശ്വരം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം. രാധാകൃഷ്ണൻ നായർ, കാഞ്ഞങ്ങാട് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി. യൂസഫ് ഹാജി, അബ്ദുൽ റസാഖ് തായലക്കണ്ടി, ടി.ജെ. സന്തോഷ്, ടി. സത്യൻ പടന്നക്കാട്, മീഡിയ കമ്മിറ്റി കൺവീനർ സർഗം വിജയൻ, ടൂർണമൻെറ് കോഓഡിനേറ്റർ മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ശ്യാംബാബു വെള്ളിക്കോത്ത് സ്വാഗതവും ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ നന്ദിയും പറഞ്ഞു.12 ജില്ലകളിൽ നിന്നുള്ള ഇരുനൂറോളം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. പടം: സംസ്ഥാന കാരംസ് ചാമ്പ്യൻഷിപ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story