Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 11:59 PM GMT Updated On
date_range 9 Dec 2021 11:59 PM GMTഗഗൻയാൻ ദൗത്യം; ബംഗളൂരുവിൽ പരിശീലനം ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു വ്യോമസേന പൈലറ്റുമാരുടെ പരിശീലനം ബംഗളൂരുവിൽ ആരംഭിച്ചു. റഷ്യയിലെ മോസ്കോയിൽ വിദഗ്ധ പരിശീലനം പൂർത്തിയാക്കിയശേഷമാണ് ഇവർ ബംഗളൂരുവിലെത്തിയത്. ഗഗൻയാൻ ദൗത്യത്തിനായി ഇവർക്കുള്ള തിയറി ക്ലാസുകളാണ് ബംഗളൂരുവിൽ ആരംഭിച്ചത്. പേടകത്തിലെ സീറ്റുകളുടെ പ്രവർത്തനം, ഫ്ലൈറ്റ് സ്യൂട്ട് ഉപയോഗിക്കുന്നത് തുടങ്ങിയ പ്രാക്ടിക്കലായിട്ടുള്ള കാര്യങ്ങളിലാണ് റഷ്യയിൽ രണ്ടു തവണയായി പരിശീലനം നൽകിയത്. ഐ.എസ്.ആർ.ഒയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സൻെറർ (എച്ച്.എസ്.എഫ്.സി) അംഗീകരിച്ച വിശദമായ പാഠ്യപദ്ധതി പ്രകാരമാണ് നാലുപേർക്കുമുള്ള തിയറി ക്ലാസുകൾ നടക്കുകയെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ പറഞ്ഞു. ഇവരുടെ പരിശീലനത്തിനായി ഓൾഡ് എയർപോർട്ട് റോഡിൽ പ്രത്യേക ബഹിരാകാശ പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. ഇതിൻെറ ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തും. ഗഗൻയാൻ ദൗത്യത്തിൻെറ ആദ്യഘട്ടം മുതൽ അവസാനഘട്ടം വരെയുള്ള അന്തരീക്ഷത്തിലെ വിവിധ കാര്യങ്ങളെക്കുറിച്ചും പേടകത്തിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസായിരിക്കും ഇവർക്ക് നൽകുക. ഐ.എ.എം, ഐ.ഐ.എസ്.സി, ഐ.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദഗ്ധരും മുൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ ഉൾപ്പെടെയുള്ളവരും ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർമാരും ക്ലാസെടുക്കും. -സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story