Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൂരാച്ചുണ്ട് പൊതു...

കൂരാച്ചുണ്ട് പൊതു ശ്‌മശാനം: കോടതിവിധി നടപ്പാക്കാൻ ധർണ

text_fields
bookmark_border
കൂരാച്ചുണ്ട്: പൊതു ശ്മശാനം നിർമിക്കാൻ അനുകൂല കോടതിവിധി ഉണ്ടായിട്ടും പഞ്ചായത്ത് അലംഭാവം കാണിക്കുന്നെന്നാരോപിച്ച് പൊതു ശ്മശാന സംരക്ഷണ സമിതി പഞ്ചായത്തിലേക്ക് ധർണ നടത്തി. കൂരാച്ചുണ്ട് സൻെറ്​​ തോമസ് ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വാമറ്റം ഉദ്ഘാടനംചെയ്തു. പൊതു ശ്മശാന സംരക്ഷണസമിതി ചെയർമാൻ ബാലകൃഷ്ണൻ കുറ്റിയാപ്പുറത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ ഷിബു ജോർജ് കട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. ഒ.ഡി. തോമസ്, ബിജു കടലാശ്ശേരി, അശോകൻ കുറുങ്ങോട്ട്, തങ്കപ്പൻ ചരളിയിൽ, ജമീല സിമിയാസ്, പ്രേമൻ തൂംകുഴിയിൽ, വസന്ത പുനത്തിൽ, കുഞ്ഞിക്കണാരൻ നാളാംവീട്ടിൽ, ഷീബ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എന്നാൽ, കോടതി ഉത്തരവുപ്രകാരം നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ നിർവഹണ ഉദ്യോഗസ്ഥനായ അസി. എൻജിനീയറെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി കെ. അബ്​ദുറഹീം അറിയിച്ചു. ശ്മശാന നിർമാണത്തിന് കിഫ്ബി മുഖേനയുള്ള സഹായധനം ലഭിക്കുന്നതിന് ഇംപാക്ട് കേരളയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സഹായധനം ലഭ്യമാകുകയാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചെലവും പഞ്ചായത്ത് വഹിക്കേണ്ട സാഹചര്യമില്ല. തുടർനടപടികളുടെ ഭാഗമായി എസ്​റ്റിമേറ്റ് തയാറാക്കി സമർപ്പിക്കേണ്ടതുണ്ട്. ശ്മശാന നിർമാണത്തോടുള്ള പ്രദേശവാസികളുടെ ഭീതിയും എതിർപ്പും കുറക്കുന്നതിനും ബാക്കിവരുന്ന സ്ഥലത്ത് അനുയോജ്യമായ രീതിയിൽ കളിസ്ഥലവും ദുരിതാശ്വാസ ഷെൽട്ടറും സ്ഥാപിക്കുന്നതിന് സർക്കാറിനോട് അപേക്ഷിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story